Tuesday May 22nd, 2018 - 1:31:pm
topbanner

തളിപ്പറമ്പ് ടാഗോര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഡ്മിഷന്‍ നറുക്കെടുപ്പിലൂടെ

NewsDesk
തളിപ്പറമ്പ് ടാഗോര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഡ്മിഷന്‍ നറുക്കെടുപ്പിലൂടെ

തളിപ്പറമ്പ്: ടാഗോര്‍ വിദ്യാനികേതന്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അഡ്മിഷന്‍ നറുക്കെടുപ്പിലൂടെ. നേരത്തെ പ്രവേശനപരീക്ഷയിലൂടെ കുട്ടികളെ പ്രവേശിച്ചുവരുന്നത് ഈ വര്‍ഷം ശാസ്ത്രസാഹിത്യപരിഷത്തിന്റെ പരാതിയെ തുടര്‍ന്ന് ഡിപി ഐ ഒഴിവാക്കിയിരുന്നു.

ഇതേതുടര്‍ന്ന് തലേന്ന് രാത്രി മുതല്‍ തന്നെ രക്ഷിതാക്കള്‍ അഡ്മിഷന് ക്യൂനിന്നത് വലിയ വാര്‍ത്തയായിരുന്നു. 256 കുട്ടികളാണ് ഇത്തരത്തില്‍ അഞ്ചാംക്ലാസില്‍ അപേക്ഷ നല്‍കിയത്.

എട്ടാംക്ലാസിലേക്ക് 56 കുട്ടികളും അപേക്ഷിച്ചു . അഞ്ചിലേക്ക് 60, എട്ടിലേക്ക് 30 എന്നിങ്ങനെയാണ് അഡ്മിഷന്‍ നല്‍കുന്നത്. പ്രവേശനപരീക്ഷ നിര്‍ത്തലാക്കിയതിനെതിരെ അലുംനി അസോസിയേഷനും ഒരു അപേക്ഷകനും ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു.

സ്റ്റേയുടെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ പ്രവേശനനടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. ഇന്നലെ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌കൂള്‍ ഉപദേശകസമിതി യോഗം നറുക്കെടുപ്പിലൂടെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചിരിക്കയാണ്.

സര്‍ക്കാര്‍ സ്‌കൂളില്‍ ഇത്തരത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ പ്രവേശനം നല്‍കുന്നത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടേക്കും.

English summary
Taliparamba Tagore Govt. School Admission Drawing

More News from this section

Subscribe by Email