Tuesday September 25th, 2018 - 7:01:pm
topbanner

ടിവി അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ സ്ഥാനത്ത് നിന്നും മാറ്റി

NewsDesk
ടിവി അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ സ്ഥാനത്ത് നിന്നും മാറ്റി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ സ്ഥാനത്തുനിന്നു ടി.വി. അനുപമയെ മാറ്റി. പകരം സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടറായാണ് നിയമനം. വിമുക്തി പ്രോജക്ടിന്‍റെ അധികചുമതലയും അവര്‍ക്കുണ്ടാകും. നവജ്യോത് ഖോസയെയാണ് പുതിയ ഭക്ഷ്യസുരക്ഷ കമ്മിഷണര്‍. അദ്ദേഹത്തിന് കേരള മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡയറക്ടറുടെ അധിക ചുമതല കൂടിയുണ്ടാകും.

ഐടി മിഷന്‍ ഡയറക്ടറായി ശ്രീറാം സാംബശിവ റാവുവിനെ നിയമിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും. സിവില്‍ സപ്ളൈസ് വകുപ്പ് ഡയറക്ടറായി വി. രതീശനെയും പഞ്ചായത്ത് ഡയറക്ടറായി പി. ബാലകിരണിനെയും നിയമിച്ചു. അദ്ദേഹത്തിന് കേരള ലോക്കല്‍ ഗവണ്‍മെന്‍റ് സര്‍വ്വീസ് ഡെലിവറി പ്രൊജക്ടിന്‍റെ അധിക ചുമതല കൂടിയുണ്ട്. മിനി ആന്‍റണിയെ സിവില്‍ സപ്ലൈസ് കമ്മീഷണറായും നിയമിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനങ്ങള്‍.

എന്നാണ് തന്റെ അടുത്ത വിവാഹമോചനമെന്ന് ശ്വേതാ മേനോന്‍

ഷക്കീലയുടെ സെക്‌സോളജി ഷോ വിവാദമാകുന്നു

English summary
TV Anupama Commissioner of Food Safety, Kerala,
topbanner

More News from this section

Subscribe by Email