Friday September 21st, 2018 - 9:45:am
topbanner
Breaking News

ട്രെയിനിനുള്ളില്‍ സൗജന്യ വൈഫൈയും സിസിടിവിയും വരുന്നു

RA
ട്രെയിനിനുള്ളില്‍ സൗജന്യ വൈഫൈയും സിസിടിവിയും വരുന്നു

ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകളില്‍ സൗജന്യ വൈഫൈ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങുകാണ് . നിലവില്‍ നാനൂറോളം റെയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമാക്കിയിട്ടുള്ള വൈഫൈ സംവിധാനം ഓടുന്ന ട്രെയിനുകളിലും സാധ്യമാക്കും. എക്‌സ്പ്രസ് ട്രെയിനുകളിലാകും തുടക്കത്തില്‍ ഈ സൗകര്യമുണ്ടാകുക.

യാത്രക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തി ട്രെയിനുകളില്‍ സിസി ടിവിയും ഘടിപ്പിക്കും. ടോയ് ലറ്റുകള്‍ നവീകരിക്കുന്നതിനു പുറമെ ആധുനിക സീറ്റിങ്ങ് സംവിധാനങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തും. കോച്ചിന്റെ പ്രവേശന കവാടത്തില്‍ ഒരു വശത്ത് ഇന്ത്യന്‍ പതാകയും മറ്റേ വശത്ത് സ്വച്ച്താ അടയാളവും പതിക്കും. ഉത്കൃഷ്ട് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഇവ നടപ്പാക്കുക.

Read more topics: TRAIN, WIFI, AND CCTV
English summary
TRAIN WIFI AND CCTV
topbanner

More News from this section

Subscribe by Email