Tuesday September 18th, 2018 - 9:55:pm
topbanner
Breaking News

ടി.പി. വധക്കേസ് പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

rajani v
 ടി.പി. വധക്കേസ് പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കണ്ണൂര്‍: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ജയിലില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു പ്രതികൾ പരോളിനായുള്ള നിവേദനം മുഖ്യമന്ത്രിക്ക് നൽകിയത്.

ടിപി വധക്കേസ് പ്രതികളായ കെ.സി. രാമചന്ദ്രന്‍, ടി.കെ. രജീഷ് തുടങ്ങി 20 തടവുകാരെയാണ് മുഖ്യമന്ത്രി കണ്ടത്. രാമചന്ദ്രനും രജീഷും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു. ജയില്‍ ഉപദേശക സമിതി അംഗങ്ങളായ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വല്‍സന്‍ പനോളി എന്നിവരും പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു. എം.പിമാരായ കെ.കെ രാഗേഷ്, പി.കെ ശ്രീമതി, ജയില്‍ മേധാവി ആര്‍ ശ്രീലേഖ, എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ടി.പി കേസിലെ മറ്റൊരു പ്രതിയായ പി.കെ കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ കാണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും രേഖാമൂലം ആവശ്യപ്പെടാതിരുന്നതിനാല്‍ അനുവദിച്ചില്ല.

Read more topics: TP CASE, ACCUSED, PINARAYI MEET
English summary
TP CASE ACCUSED PINARAYI MEET
topbanner

More News from this section

Subscribe by Email