Sunday April 21st, 2019 - 4:00:pm
topbanner
topbanner

ടിപി കേസ് പ്രതിയുടെ വിവാഹത്തിന് സിപിഎം എംഎല്‍എ എഎന്‍ ഷംസീറും

rajani v
ടിപി കേസ് പ്രതിയുടെ വിവാഹത്തിന് സിപിഎം എംഎല്‍എ എഎന്‍ ഷംസീറും

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസിലെ അഞ്ചാംപ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് സിപിഎം എംഎല്‍എ എഎന്‍ ഷംസീറും. ബുധനാഴ്ച രാത്രി, ഷാഫിയുടെ വീട്ടിലെത്തിയാണ് ഷംസീര്‍ ആശംസ അറിയിച്ചത്.വ്യാഴാഴ്ചയായിരുന്നു മുഹമ്മദ് ഷാഫിയുടെ വിവാഹം.

അടുത്ത സുഹൃത്തുക്കള്‍ക്ക് വേണ്ടി നടത്തിയ വിവാഹ സല്‍ക്കാരത്തില്‍ ഷംസീര്‍, ഷാഫിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തു വന്നു. കൊയിലാണ്ടി സ്വദേശിനിയെയാണ് മുഹമ്മദ് ഷാഫി ജീവിത സഖിയാക്കിയത്.

ആറ് വര്‍ഷങ്ങളായുള്ള പ്രണയമാണ് ഇന്ന് വിവാഹത്തിലെത്തിയത്. ഷംസീര്‍ വിവാഹത്തില്‍ പങ്കെടുത്തത് വിവാദമായിട്ടുണ്ട്. ടി.പി വധക്കേസില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് ഷംസീര്‍ വിവാഹത്തില്‍ പങ്കെടുത്തത്.

 

English summary
TP CASE ACCUSED MARRIAGE AN SHAMSHEER PARTICIPATE
topbanner

More News from this section

Subscribe by Email