Friday May 24th, 2019 - 4:41:pm
topbanner
topbanner

ടോം വടക്കന്റെ ബിജെപി പ്രവേശനത്തെ ട്രോളി വി.ടി ബൽറാം; തെക്കൂന്നും വടക്കൂന്നുമൊക്കെ പുറത്തോട്ട് പോകുന്നവര്‍ സ്വന്തം നാട്ടില്‍ പോലും പത്താളുടെ പിന്തുണ ഇല്ലാത്തവര്‍

RA
ടോം വടക്കന്റെ ബിജെപി പ്രവേശനത്തെ ട്രോളി വി.ടി ബൽറാം; തെക്കൂന്നും വടക്കൂന്നുമൊക്കെ പുറത്തോട്ട് പോകുന്നവര്‍ സ്വന്തം നാട്ടില്‍ പോലും പത്താളുടെ പിന്തുണ ഇല്ലാത്തവര്‍

ബിജെപിയിലേക്ക് ചേര്‍ന്ന എഐസിസി മുന്‍ വക്താവ് ടോം വടക്കനെ ട്രോളി വി.ടി ബല്‍റാം എംഎ‍ല്‍എ ഫേസ്‌ബുക്ക് പോസ്റ്റ്. വടക്കൂന്നും തെക്കൂന്നുമൊക്കെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ലാത്തവര്‍ എന്നാണ് വിടിയുടെ പരിഹാസം. എന്നാൽ കോണ്‍ഗ്രസിലേക്ക് കടന്നു വരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാന്‍ കഴിയുന്ന ഹാര്‍ദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കണ്ടെന്ന് പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നുണ്ട്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ടോം വടക്കന്‍ നേരത്തെ കോണ്‍ഗ്രസിനെ അനുകൂലിച്ചും ബിജെപിക്ക് എതിരെയും നല്‍കിയ ട്വീറ്റുകളും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. രണ്ട് ദിവസം മുന്‍പ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് ടോം വടക്കന്‍ റീ ട്വീറ്റ് ചെയ്തിരുന്നു. വ്യോമാക്രമണം 22 ലോക്സഭാ സീറ്റ് നേടിത്തരുമെന്ന കര്‍ണാടക ബിജെപി നേതാവ് യെദ്യൂരപ്പയുടെ വിവാദ പ്രസ്താവനയെ 'വൃത്തികെട്ട രാഷ്ട്രീയം' എന്നാണ് ടോം വടക്കന്‍ ഫെബ്രുവരി 28 ലെ പോസ്റ്റില്‍ വിശേഷിപ്പിച്ചത്.

Read more topics: TOMVADAKAN, ENTRY TROLL, VT BALRAM
English summary
TOMVADAKAN ENTRY TROLL VT BALRAM
topbanner

More News from this section

Subscribe by Email