Wednesday November 21st, 2018 - 5:42:am
topbanner

കണ്ണൂരിൽ തെയ്യം കലാകാരന്‍ തെങ്ങില്‍ നിന്ന് വീണു ഗുരുതര പരുക്ക് [വീഡിയോ]

NewsDesk
കണ്ണൂരിൽ തെയ്യം കലാകാരന്‍ തെങ്ങില്‍ നിന്ന് വീണു ഗുരുതര പരുക്ക് [വീഡിയോ]

കണ്ണൂര്‍: തെങ്ങില്‍നിന്നു വീണു തെയ്യം കോലംകെട്ടിയ ആള്‍ക്കു ഗുരുതര പരുക്ക്. അഴീക്കോട് മീന്‍കുന്ന് മുച്ചിരിയന്‍ കാവില്‍ തെയ്യക്കോലം കെട്ടിയ കണ്ണൂര്‍ ധര്‍മശാല സ്വദേശി സുമേഷാ(40)ണ് ഇന്ന് പുലര്‍ച്ചെ തെങ്ങില്‍ നിന്ന് വീണത്.

തെയ്യക്കോലം കെട്ടിയാല്‍ തെയ്യം തെങ്ങില്‍ കയറുന്ന ചടങ്ങ് അവിടെ നടക്കാറുണ്ട്. ഇതിനായി തെങ്ങില്‍ കയറിയപ്പോഴാണ് സുമേഷ് പിടിവിട്ട താഴെ വീണത്. വലതു കാലിന്റെ തുടയെല്ല് പൊട്ടിയ സുമേഷിനെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മംഗലാപുരത്തെ ആശുപത്രിയില്‍ കൊണ്ടുപോയി. സുമേഷിന്റെ മറ്റ് ശരീരഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്.

Read more topics: THEYYAM, FALL DOWN, KANNUR
English summary
THEYYAM FALL DOWN CLIMBING A COCONUT TREE AT KANNUR
topbanner

More News from this section

Subscribe by Email