Friday November 16th, 2018 - 7:49:am
topbanner

സ്ത്രീകളെയും കുട്ടികളേയും പീഡിപ്പിക്കുന്നവര്‍ ഇനി 13 വയസിന് മുകളിലുള്ളവരെ തേടിപ്പോകുമോ എന്ന് സുരേഷ്‌ഗോപി എം.പി

NewsDesk
സ്ത്രീകളെയും കുട്ടികളേയും പീഡിപ്പിക്കുന്നവര്‍ ഇനി 13 വയസിന് മുകളിലുള്ളവരെ തേടിപ്പോകുമോ എന്ന് സുരേഷ്‌ഗോപി എം.പി

കണ്ണൂർ: സ്ത്രീകളെയും കുട്ടികളേയും പീഡിപ്പിക്കുന്നവര്‍ ഇനി 13 വയസിന് മുകളിലുള്ളവരെ തേടിപ്പോകുമോ എന്ന് രാജ്യസഭാംഗവും സിനിമാതാരവുമായ സുരേഷ്‌ഗോപി.

മാങ്ങാട്ടുപറമ്പ് നിഫ്റ്റ് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 വയസുവരെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച നിയമത്തേക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

നിയമം നിര്‍മ്മിക്കുന്നതല്ല, അത് നടപ്പിലാക്കുക എന്നതാണ് മുഖ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു പുനര്‍ചിന്തനം ആവശ്യമാണെന്നും സുരേഷ്‌ഗോപി പറഞ്ഞു. വയസ് ഇക്കാര്യത്തില്‍ ഒരു ഘടകമായി കാണേണ്ടതില്ലെന്നും, നിയമമുണ്ടായത്‌കൊണ്ട് കാര്യമില്ലെന്നും നടപ്പിലാക്കുകയെന്നതാണ് ആവശ്യമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

കഴിഞ്ഞമാസം 25 ന് താന്‍ നിഫ്റ്റില്‍ സന്ദര്‍ശനം നടത്തി കാമ്പസില്‍ ലൈറ്റുകളും സിസിടിവി കാമറ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും എംപിമാരുടെ വികസന ഫണ്ടില്‍ നിന്ന് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന്തന്നെ മറ്റുള്ളവര്‍ വന്ന് അത് നടപ്പിലാക്കിയതില്‍ സന്തോഷമുണ്ടെന്നും അതാണ് രാഷ്ട്രീയകളികളെന്നും സുരേഷ്‌ഗോപി പറഞ്ഞു.

ഇനി എന്തെങ്കിലും പദ്ധതികള്‍ ആവശ്യമുള്ള പ്രദേശങ്ങളുണ്ടെങ്കില്‍ താന്‍ സന്ദര്‍ശനം നടത്താമെന്നും അങ്ങനെയെങ്കിലും കാര്യങ്ങള്‍ ഉടനടി നടപ്പിലാക്കിക്കിട്ടുമല്ലോയെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.

നിഫ്റ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധികളായ പെണ്‍കുട്ടികളുമായും ഡയരക്ടര്‍ എന്‍.ഇളങ്കോവനുമായും അധ്യാപകരുമായും അരമണിക്കൂറോളം ചെലവഴിച്ചാണ് സുരേഷ്‌ഗോപി തിരിച്ചുപോയത്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ തനിക്ക് ഇ-മെയില്‍ അയച്ചാല്‍ പ്രശ്‌നങ്ങളില്‍ ഇടപെടുമെന്നും സുരേഷ്‌ഗോപി വിദ്യാര്‍ത്ഥിനികള്‍ക്ക് ഉറപ്പുനല്‍കി.

ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശന്‍, വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍, ടി.ടി.സോമന്‍, ബേബി സുനാഗര്‍, രവീന്ദ്രന്‍ കടമ്പേരി എന്നിവരും സുരേഷ്‌ഗോപിയോടൊപ്പം ഉണ്ടായിരുന്നു.

 

Read more topics: Suresh Gopi, NIFFT, kannur,
English summary
Suresh Gopi mp visit NIFFT kannur
topbanner

More News from this section

Subscribe by Email