topbanner
Thursday August 17th, 2017 - 10:57:pm
topbanner

തനിക്കൊപ്പം നില്‍ക്കുന്ന ആളെ ഒടുവില്‍ സുരഭി വെളിപ്പെടുത്തി; ആളെ അറിയേണ്ടേ...

sadu prakash
തനിക്കൊപ്പം നില്‍ക്കുന്ന ആളെ ഒടുവില്‍ സുരഭി വെളിപ്പെടുത്തി; ആളെ അറിയേണ്ടേ...

സോഷ്യല്‍ മീഡിയയിലെ ചൂടുപിടച്ച ചര്‍ച്ചയ്ക്ക് ഒടുവില്‍ ഉത്തരം കിട്ടി. തന്റെ ഒപ്പം ഫോട്ടോയിലുള്ള ആളെ സുരഭി വെളിപ്പെടുത്തി. തനിക്കൊപ്പമുള്ളത് തന്റെ ഒരോയൊരു സഹോദരന്‍ സുധീഷ് കുമാറാണെന്ന് സുരഭി തുറന്നുപറഞ്ഞു. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് സുരഭിക്ക് പുലിവാലായത്.

ഒരു ക്ഷേത്രസന്നിധിയില്‍ വച്ച് സുരഭിയും യുവാവും ചേര്‍ന്നുള്ള ഒരു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിനു താഴെ ജഗദ് ബികെ എന്നും എഴുതിയിരുന്നു. ഇതോടെ ആരാധകര്‍ ആരാണീ ജഗത് ബികെ എന്ന് ചര്‍ച്ചതുടങ്ങി. സുരഭി വീണ്ടും വിവാഹിതയായോ? അടുക്കുറിപ്പില്‍ നല്‍കിയിരിക്കുന്ന ജഗത്ബികെ ആരാണ്? ഇത്തരം ചോദ്യങ്ങളുമായി വലിയ ചര്‍ച്ച തന്നെ സുരഭിയുടെ പോസ്റ്റിനെ ചുറ്റിപ്പറ്റി നടന്നു. 

ഒടുവില്‍ സഹികെട്ട് വിശദീകരണവുമായി സുരഭി തന്നെ രംഗത്തെത്തി. എനിക്കൊരു തെറ്റുപറ്റി, ഇതിത്ര പുലിവാലാകുമെന്ന് വിചാരിച്ചില്ല. തനിക്കൊപ്പമുളളത് തന്റെ ഒരേയൊരു സഹോദരന്‍ സുധീഷ് കുമാര്‍ ആണെന്നും, അടിക്കുറിപ്പില്‍ എഴുതിയിരിക്കുന്നത് 'ജഗതാംബികെ' എന്നാണ് അല്ലാതെ 'ജഗത്ബികെ' അല്ലെന്നുമായിരുന്നു താരത്തിന്റെ പോസ്റ്റ്.

English summary
Surabhi finally revealed the person standing with her
topbanner topbanner

More News from this section

Subscribe by Email