Tuesday October 23rd, 2018 - 5:24:pm
topbanner
Breaking News

യുവ തലമുറയെ നേര്‍വഴി കാട്ടിക്കൊടുക്കാൻ കണ്ണൂരില്‍ എത്തുന്നു ലോകപ്രശസ്ത രതി ചിത്ര നായിക സണ്ണി ലിയോണ്‍

NewsDesk
യുവ തലമുറയെ നേര്‍വഴി കാട്ടിക്കൊടുക്കാൻ കണ്ണൂരില്‍ എത്തുന്നു ലോകപ്രശസ്ത രതി ചിത്ര നായിക സണ്ണി ലിയോണ്‍

കണ്ണൂര്‍:യുവ തലമുറയെ നേര്‍ വഴികാട്ടിക്കൊടുക്കുന്നതിന് കണ്ണൂരില്‍ എത്തുന്നു ലോകപ്രശസ്ത രതി ചിത്ര നായിക സണ്ണി ലിയോണ്‍. പെണ്‍കുട്ടികളുടെ ഭാവി സുരക്ഷ ഉറപ്പു വരുത്തുക, മദ്യപിച്ച് വാഹനം ഓടിക്കുകരുത് എന്ന സന്ദേശങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സെപ്തംബര്‍ 8ന് വൈകുന്നേരം ആറ് മുതല്‍ ഒന്‍പത് വരെ ഡാന്‍സ് ഫ്യുഷന്‍ ബിനാലെ ജവഹര്‍ സ്റ്റേഡിയത്തില്‍ നടത്തുന്നത്.

സന്ദേശങ്ങള്‍ ഒക്കെ കേള്‍ക്കണമെങ്കില്‍ നല്ല തുക മുടക്കണം എന്നുമാത്രം.  ഓഷ്മ എം ജെ ഫൗണ്ടേഷന്‍ ബാംഗ്ലൂരുമായി സഹകരിച്ചാണ് ഡാന്‍സ് അവതരിപ്പിക്കുന്നത്. നിരവധി നര്‍ത്തകരും തെന്നിന്ത്യന്‍ സിനിമാ താരങ്ങളും സണ്ണി ലിയോണിനോടൊപ്പം അരങ്ങിലെത്തും.Sunny Leone Dance program kannur kerala

30,000ത്തില്‍ പരം ഇരിപ്പിടങ്ങളാണ് തയ്യാറാക്കുന്നത്.500, 1000, 2500, 3500 രൂപ നിരക്കില്‍ ഓണ്‍ലൈനായി നിശ്ചിത കേന്ദ്രങ്ങളിലൂടെ ടിക്കറ്റ് ലഭ്യമാകുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി നടത്തുന്ന പരിപാടിക്ക് സണ്ണി ലിയോണിനെ പോലെയുള്ള ഒരു പോണ്‍ ചിത്ര നായികയെ എത്തിക്കുന്നതില്‍ ഇപ്പോള്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

ടിക്കറ്റിന് വന്‍ തുക ചാര്‍ജ് ചെയ്യുന്നത് വന്‍ സാമ്പത്തിക ലാഭം കൊയ്യുന്നതിന് വേണ്ടിയാണ്ന്ന ആക്ഷേപവും ശക്തമാണ്. കഴിഞ്ഞ ഓഗസ്റ്റ് 17ന് സണ്ണി ലിയോണ്‍ കൊച്ചിയില്‍ ഒരു ഫോണ്‍കടയുടെ ഉദ്ഘാടത്തിന് എത്തിയിരുന്നു. ഇത് വലിയ ഗതാഗതക്കുരുക്ക് അടക്കം സ്യഷ്ടിച്ചിരുന്നു.Sunny kannur kerala

കൊച്ചിയുടെ അത്ര വിസ്ത്യതി ഇല്ലാത്ത കണ്ണൂരില്‍ മണിക്കൂറുകള്‍ നീണ്ട് പരിപാടി അവതരിപ്പിക്കുന്നതിന് എത്തുമ്പോള്‍ അന്ന് ഉച്ചകഴിഞ്ഞ് തന്നെ നഗരം നിശ്ചലമാകുമെന്നതില്‍ തര്‍ക്കമില്ല.പരിപാടിയുടെ ഉദ്ദേശശുദ്ധിയെ ഇപ്പോള്‍ തന്നെ ചോദ്യം ചെയ്ത് തുടങ്ങി നാട്ടുകാര്‍. Sunny Leone Dance program kannur kerala

Read more topics: Sunny Leone, Dance, kannur,
English summary
Sunny Leone Dance program kannur kerala
topbanner

More News from this section

Subscribe by Email