Friday May 25th, 2018 - 7:00:am
topbanner

'വല്ലാതങ്ങ് എടുക്കല്ലേ'; മംഗളം ചാനല്‍ അവതാരകനെ തേച്ച് ഒട്ടിച്ച് മുന്‍ സിഒഒ സുനിത ദേവദാസ്

NewsDesk
'വല്ലാതങ്ങ് എടുക്കല്ലേ'; മംഗളം ചാനല്‍ അവതാരകനെ തേച്ച് ഒട്ടിച്ച് മുന്‍ സിഒഒ സുനിത ദേവദാസ്

മംഗളം ചാനലിലെ തൊഴുത്തിൽ കുത്തുകൾ പരസ്യമാക്കി ചാനലിൽ നിന്നും അടുത്തിടെ രാജിവച്ച സിഒഒ സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എസ് വി പ്രദീപിന്റെ ഫേസ്ബുക് പോസ്റ്റിന്റെ സ്ക്രീൻ ഷോർട് ഷെയർ ചെയ്തുകൊണ്ട് ഇത്രയും പറഞ്ഞില്ലെങ്കിൽ ഞാൻ സുനിത ആകില്ല എന്നുപറഞ്ഞാണ് പോസ്റ്റിന്റെ തുടക്കം 

സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം

മംഗളത്തിലെ വാർത്താവായനക്കാരൻ എസ് വി പ്രദീപിന്റെ ഫേസ് ബുക്ക് പോസ്റ്റ് ആണിത് .
ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ സുനിത ആവില്ല . അപ്പൊ ....
ഡേയ് പ്രദീപേ ,
എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ അന്തസ്സുള്ള മനുഷ്യരെ പോലെ മുഖത്ത് നോക്കി ചോദിക്കെടോ .
കിടന്നു ചുമ്മാ കിണുങ്ങാതെ .
എന്താ ഇയാളുടെ സംശയം ?
നിങ്ങളെല്ലാരും കൂടി ശശീന്ദ്രനെ ഫോണിൽ വിളിച്ചു പഞ്ചാരയടിച്ചു റെക്കോർഡ് ചെയ്ത കേസിൽ ഞാൻ ഇടപെട്ടിട്ടുണ്ടോ എന്നതാണോ ? അതിനു ഞാൻ കാശു വാങ്ങിച്ചോ എന്നതാണോ ?
നാണമില്ലേ മനുഷ്യാ എന്നല്ലാത്ത ഒന്നും ഇപ്പോൾ നാവിൽ വരുന്നില്ല .
പിന്നെ ..... നിങ്ങളെല്ലാം കൂടി പത്തെഴുപതു വയസ്സായ ഒരു മനുഷ്യനെ പറഞ്ഞു പറ്റിച്ചു പഞ്ചാരയടിച്ചു അത് റെക്കോർഡ് ചെയ്തു വല്യ വാർത്തയാണെന്നും പറഞ്ഞു പുറത്തു വിട്ടത് വിറ്റു തിന്നിട്ട് വേണമല്ലോ എനിക്ക് അരി വാങ്ങിക്കാൻ !
എന്തിനാ ഇങ്ങനെ ഭൂമിക്കു ഭാരമായി ജീവിച്ചിരിക്കുന്നത് ? ഇത്തരം വിഡ്ഢിത്തരങ്ങൾ എഴുന്നെള്ളിക്കുന്ന നേരം പോയി തൂങ്ങി ചത്തൂടെ ?
ഭൂമിയുടെ ഭാരമെങ്കിലും കുറഞ്ഞു കിട്ടും .
അല്ലേൽ ഇയാളങ്ങു പോയി കേസ് കൊടുക്ക് . എന്നിട്ട് എന്നെയങ്ങു തൂക്കി കൊല്ല് .
അവന്റെ ഒടുക്കത്തെ സംശയങ്ങളും മാനസികരോഗവും ഫോൺ കാൾ പരിശോധിക്കലും !
ഇത്രേം ഒക്കെ ചെയ്തതും പോരാ .. എന്നിട്ട് ആ ചീഞ്ഞ കേസ് എന്റെ നെഞ്ചത്തേക്ക് എടുത്തു വക്കുന്നോ ?
സ്വന്തമായിട്ടങ്ങു എടുത്താൽ മതി . എക്സ്ക്ലൂസീവും കേസും ഒത്തു തീർപ്പും തൊഴുത്തിൽ കുത്തും മംഗളവും ഒക്കെ .
ഇങ്ങോട്ട് വല്ലാതങ്ങ് എടുക്കല്ലേ .
സഹിക്കുന്നതിനും ഒരു പരിധി ഒക്കെയുണ്ട് .
പോടെ .. പോടെ .. പോയി തരത്തിൽ പോയി ചുരണ്ട്

 

English summary
Sunitha Devadas facebook post against Pradeep Sv

More News from this section

Subscribe by Email