topbanner
Tuesday June 27th, 2017 - 2:10:am
topbanner

വേനൽ തിളയ്ക്കുന്നു, ബമ്പറടിച്ച് കുടിവെള്ള വില്പനക്കാർ; നോക്കുകുത്തിയായി കിയോസ്‌ക്കുകളും

fasila
വേനൽ തിളയ്ക്കുന്നു, ബമ്പറടിച്ച് കുടിവെള്ള വില്പനക്കാർ; നോക്കുകുത്തിയായി കിയോസ്‌ക്കുകളും

ആലപ്പുഴ: വേനൽ കടുത്തതോടെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട് എന്നിവിടങ്ങളിലാണ് ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്നത്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം ഒന്നിനും തികയുന്നുമില്ല. ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി ഗ്രാമപ്രദേശങ്ങളിലടക്കം കുടിവെള്ള വിതരണ കിയോസ്ക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെയും ആവശ്യത്തിന് ശുദ്ധജലം ലഭിക്കുന്നില്ലന്ന് പരാതിയുണ്ട്.

3000 ലിറ്റർ സംഭരണ ശേഷിയുള്ള ഇത്തരം ടാങ്കുകളിലെ വെള്ളം തീരുന്നതിനനുസരിച്ച് വീണ്ടും നിറയ്ക്കുമെന്നാണ് വാട്ടർ അതോറിറ്റി പറയുന്നതെങ്കിലും വെള്ളം കൃത്യസമയത്ത് നിറയ്ക്കാൻ അധികൃതർ തയ്യാറാവുന്നില്ല. കുടിവെള്ള കിയോസ്കുകളിലെ വെള്ളം തീരുമ്പോൾ ടാങ്കർ ലോറികളിലെത്തിച്ച് നിറയ്ക്കണമെന്നാണ് നിർദ്ദേശം.

എന്നാൽ രാവിലെ ഒരുതവണ മാത്രമേ കിയോസ്കുകളിൽ വെള്ളം എത്തിക്കാറുള്ളു. കുടിവെള്ള വിതരണ കിയോസ്ക്കുകളിൽ ആവശ്യാനുസരണം വെള്ളം നിറയ്ക്കുകയും ഇവയില്ലാത്ത പ്രദേശങ്ങളിൽ വാഹനത്തിലും കുടിവെള്ളമെത്തിച്ചാൽ പ്രതിസന്ധിക്ക് ചെറിയൊരു ശമനമുണ്ടാകും.

Read more topics: Summer, boiling, drinking, kiosks
English summary
Summer is boiling, bumping and drinking drinkers; Look at kiosks
topbanner topbanner

More News from this section

Subscribe by Email