Monday November 19th, 2018 - 10:02:pm
topbanner

ശക്തമായ മഴ 18 വരെ തുടരും; 7 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Renjini
ശക്തമായ മഴ 18 വരെ തുടരും; 7 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴ വീണ്ടും ശക്തം. 18 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് ആഗസ്റ്റ് 15 വരെ റഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ,എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

ബംഗാള്‍ തീരത്തിനടുത്ത് രൂപംകൊണ്ട ന്യൂനമര്‍ദം അതിശക്ത ന്യൂനമര്‍ദമായി മാറിയിട്ടുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് ഇപ്പോഴത്തെ കനത്തമഴ.കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ജില്ലാകലക്ടര്‍മാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു

English summary
Strong rains continue until 18 Red alert in 7 districts
topbanner

More News from this section

Subscribe by Email