Tuesday September 18th, 2018 - 7:35:pm
topbanner
Breaking News

ജോലിക്കെത്തുന്നവരെ തടയരുത്; സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് മനുഷ്യവകാശ കമ്മിഷന്‍

sadk
ജോലിക്കെത്തുന്നവരെ തടയരുത്; സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് മനുഷ്യവകാശ കമ്മിഷന്‍

തിരുവനന്തപുരം: നാളത്തെ ദേശീയ പണിമുടക്ക് ദിവസം ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അതിനുള്ള അവസരമൊരുക്കണമെന്നും സംരക്ഷണം നല്‍കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി. പണിമുടക്കാന്‍ നിയമപരമായ അവകാശമുണ്ട്. പക്ഷേ അത് മൗലിക അവകാശമല്ല.

ജോലിചെയ്യുകയെന്നത് മൗലികാ അവകാശമാണ്. പണിമുടക്കിന്റേയും ഹര്‍ത്താലിന്റേയും മറവില്‍ സാമൂഹ്യവിരുദ്ധര്‍ പൊതുമുതല്‍ നശിപ്പിക്കുന്നുണ്ട്. സ്വകാര്യമുതല്‍ നശിപ്പിച്ചാലും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ഉത്തരവാദികളില്‍ നിന്ന് ഈ തുക ഈടാക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കണമെന്നും ഭരണസംവിധാനം നടപടിയെടുത്തില്ലെങ്കില്‍ ജുഡീഷ്യറിക്ക് ഇടപെടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

 

കസബ ചിത്രത്തിനെതിരെ കസബ പോലീസിന്റെ കേസ്

പ്രണയാഭ്യര്‍ഥന നിരസിച്ച എഞ്ചി. വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറി തലയ്ക്കടിച്ചുകൊന്നു

പെണ്‍വാണിഭം: ദമ്പതികള്‍ നശിപ്പിച്ചത് 5000 പെണ്‍കുട്ടികളെ

English summary
Strike, working also right, human right commision
topbanner

More News from this section

Subscribe by Email