topbanner
Sunday September 24th, 2017 - 1:39:am
topbanner

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണി; പിന്നില്‍ പി.സി ജോര്‍ജ്?

sadu prakash
സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണി; പിന്നില്‍ പി.സി ജോര്‍ജ്?

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് എം.എല്‍.എയ്ക്ക് എതിരെ കേസെടുത്തതിന് പിന്നാലെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന് വധഭീഷണി. വ്യക്തിപരമായ അധിക്ഷേപങ്ങളും അസഭ്യവര്‍ഷങ്ങളും അടങ്ങുന്നതാണ് കത്തിന്റെ ഉള്ളടക്കം.

ഭീഷണിക്കത്തും, മോശമായ പരാമര്‍ശവും മനുഷ്യവിസര്‍ജ്യം പാക്ക് ചെയ്തു വരെ തന്റെ പേരില്‍ കമ്മീഷന്‍ ഓഫീസില്‍ എത്തുന്നുണ്ടെന്ന് ജോസഫൈന്‍ വ്യക്തമാക്കി. പി.സി ജോര്‍ജിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് ഈ ദുരനുഭവങ്ങള്‍ തനിക്കുണ്ടാകുന്നതെന്ന് എം.സി ജോസഫൈന്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ പേരില്‍ കേസിനോ മറ്റോ പോകുന്നില്ലെന്നും തന്റെ ജോലി കൃത്യമായി താന്‍ ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൃത്യമായി ജോലി ചെയ്യുന്ന തന്നെ പ്രകോപിച്ച് തന്റെ ജോലിയില്‍ നിന്നും പിന്‍മാറ്റാന്‍ ആവില്ലെന്നും അവര്‍ വ്യക്തമാക്കി. കൂടാതെ നടിക്ക് അനുകൂലമായി നിലപാട് എടുക്കുന്ന വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ക്കെതിരെയും ഭീഷണി വരുന്നുണ്ടെന്ന് ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണങ്ങള്‍ നടത്തിയതിനു പി.സി.ജോര്‍ജിനെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ കേസെടുത്തിരുന്നു. വാര്‍ത്താസമ്മേളനത്തിലും ചാനല്‍ അഭിമുഖങ്ങളിലും നടത്തിയ പരാമര്‍ശങ്ങള്‍ നടിക്ക് അപമാനകരവും സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്നു വിലയിരുത്തിയാണു നടപടി. നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിലാണു സ്വമേധയാ കേസെടുക്കാന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ നിര്‍ദേശം നല്‍കിയത്.

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനും സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചരണം നടത്തിയതിനുമാണ് പി.സി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തത്. തന്നെ അപമാനിച്ചുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നടി പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഐപിസി 228എ പ്രകാരം നെടുമ്പാശേരി പോലീസ് കേസെടുത്തത്. ക്രൂരപീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം നടി അഭിനയിക്കാന്‍ പോയതെന്നാണ് പി.സി ജോര്‍ജ് എം.എല്‍.എ ചോദിച്ചത്.

English summary
State Woman Commission chairperson threatens
topbanner topbanner

More News from this section

Subscribe by Email