Saturday March 23rd, 2019 - 12:12:am
topbanner
topbanner

സംസ്ഥാന സ്കൂൾ കലോൽസവം മൂന്ന് ദിവസമാക്കി ചുരുക്കി

Renjini
സംസ്ഥാന സ്കൂൾ കലോൽസവം മൂന്ന് ദിവസമാക്കി ചുരുക്കി

ആലപ്പുഴ:സംസ്ഥാന സ്കൂൾ കലോൽസവം മൂന്ന് ദിവസമാക്കി ചുരുക്കി. ഡിസംബർ ഏഴു മുതൽ 9 വരെ ആലപ്പുഴയിലാണ് കലോത്സവം നടക്കുക.

രചനാ മത്സരങ്ങൾ ജില്ലാ തലം വരെ മാത്രമാക്കി ചുരുക്കി. ഡിസംബര്‍ 7, 8, 9 തിയതികളില്‍ ആലപ്പുഴ ജില്ലയിലാണ് മത്സരം നടക്കുക‍‍. ആദ്യമായാണ് മൂന്ന് ദിവസങ്ങളില്‍ സ്കൂള്‍ കലോത്സവം നടത്തുന്നത്. കായികമേള അടുത്ത മാസം 26 മുതൽ 28 വരെ തിരുവനന്തപുരം യുണിവേഴ്സിറ്റി സ്റ്റേഡിയത്തലാവും നടത്തുക.

ഒരു ഇനത്തിൽ ഒരു ജില്ലയിൽ നിന്ന് രണ്ട് എൻട്രികൾ മാത്രമാവും സ്വകരിക്കുക. അടുത്ത മാസം 26മുതൽ28 വരെയാകും സംസ്ഥാന സ്കൂൾ ശാസ്ത്ര മേള നടക്കുക. സ്റ്റേജിതര മത്സരങ്ങളായ കഥ, കവിത, കാര്‍ട്ടൂണ്‍, ചിത്രരചന തുടങ്ങിയവ ജില്ലാ തലത്തില്‍ നടത്തി ഇതിലെ മികച്ചവ സംസ്ഥാന തലത്തില്‍ പരിഗണിക്കാനാണ് തീരുമാനം.  

കുടുംബശ്രീയുടെ നേതൃത്വത്തിലാണ് മത്സര വേദികളില്‍ ഭക്ഷണം തയ്യാറാക്കുക.അടുത്ത മാസം 26മുതൽ28 വരെയാകും സംസ്ഥാന സ്കൂൾ ശാസ്ത്ര മേള നടക്കുക. 

English summary
State School Kalolsavam is reduced to three days
topbanner

More News from this section

Subscribe by Email