Friday November 16th, 2018 - 4:40:am
topbanner

അമൃതസ്ഥാപനങ്ങൾക്ക്സംസ്ഥാന മലിനീകരണ നിയന്ത്രണ എക്സലൻസ് അവാർഡ്

NewsDesk
അമൃതസ്ഥാപനങ്ങൾക്ക്സംസ്ഥാന മലിനീകരണ നിയന്ത്രണ എക്സലൻസ് അവാർഡ്

അമൃതപുരി: കേരളത്തിലെമികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾക്കുള്ള പുരസ്കാരങ്ങൾഅമൃതവിശ്വവിദ്യാപീഠം അധികാരികൾമുഖ്യമന്ത്രി പിണറായിവിജയനിൽ നിന്നുംഏറ്റുവാങ്ങി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്സംഘടിപ്പിച്ച പൊതുപരിപാടിയിൽവെച്ചായിരുന്നുഅവാർഡ്ദാനം. മറ്റുവിഭാഗങ്ങൾ എന്ന ഗണത്തിൽഅമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിനും സ്വയംഭരണമെഡിക്കൽകോളേജ്വിഭാഗത്തിൽഅമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ്മെഡിക്കൽ സയൻസ് കൊച്ചി കാമ്പസിനും അവാർഡുകൾലഭിച്ചു.

ശാസ്ത്രീയമായരീതിയിൽമലിനീകരണ നിയന്ത്രണ സംവിധാനങ്ങൾവിട്ടുവീഴ്ചയില്ലാതെപൂർണ്ണമായിനടപ്പാക്കിയതിനാണ് പുരസ്കാരം.ഒന്നാംസ്ഥാനത്തേക്കാൾമികച്ച നിലവാരം പുലർത്തിയവയ്ക്കുള്ള "എക്സലൻസ്' അവാർഡാണ്ഇത്തവണ രണ്ട് കാമ്പസുകൾക്കും ലഭിച്ചത്.അമൃതവിശ്വവിദ്യാപീഠംഅമൃതപുരി കാമ്പസിനു തുടർച്ചയായിരണ്ടാംതവണയുംഅമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ്മെഡിക്കൽ സയൻസിനു തുടർച്ചയായി നാലാംതവണയുമാണ് ഇൗ അവാർഡ്ലഭിക്കുന്നത്.

അമൃതപുരി കാമ്പസിനു വേണ്ടി പ്രിൻസിപ്പാൾ ഡോഎസ്. എൻ ജ്യോതിമുഖ്യമന്ത്രിയിൽ നിന്നുംഅവാർഡ്ഏറ്റുവാങ്ങി. അമൃതപുരി കാമ്പസ് ഡയറക്ടർ ബ്രഹ്മചാരിസുദീപ്, ബ്രഹ്മചാരി ശ്രീവത്സൻ,വിഷ്ണുവിജയ്തുടങ്ങിയവർസംബന്ധിച്ചു.
മാതാഅമൃതാനന്ദമയിമഠംഅനുബന്ധസ്ഥാപനങ്ങളിൽകൂടി നടപ്പാക്കിവരുന്നസുസ്ഥിരമായ പ്രകൃതിസംരക്ഷണശ്രമങ്ങൾക്കും മാലിന്യനിർമാർജനത്തിനുംലഭിച്ചഅംഗീകാരമാണ് പ്രസ്തുത പുരസ്കാരമെന്ന്അമൃതവിശ്വവിദ്യാപീഠംഅമൃതപുരി കാമ്പസ് ഡയറക്ടർ ബ്രഹ്മചാരിസുദീപ് തദവസരത്തിൽപറഞ്ഞു.

കൊച്ചിഅമൃതമെഡിക്കൽകോളേജിനുവേണ്ടിഅഡ്മിനിസ്ട്രേറ്റീവ് ജനറൽമാനേജർ ബ്രഹ്മചാരിജഗ്ഗു, മാലിന്യ സംസ്കരണവിഭാഗംഹെഡ് ശ്രീവി രാജപ്പൻ, സീനിയർറിസർച്ച്ഒാഫിസർ ആർ ആർരാജേഷ്തുടങ്ങിയവർചേർന്ന്അവാർഡ്ഏറ്റുവാങ്ങി.

ശ്രീകെമുരളീധരൻ, എം എൽ എ,സംസ്ഥാന മലിനീകരണബോർഡ് ചെയർമാൻ ശ്രീകെ സജീവൻ, ഹരിതകേരളംവൈസ്ചെയർപേഴ്സൺ ഡോറ്റി എൻ സീമ, മലിനീകരണ നിയന്ത്രണ വിഭാഗംസെക്രട്ടറി ശ്രീറ്റി എ തങ്കപ്പൻ, മലിനീകരണ നിയന്ത്രണ വിഭാഗംസംസ്ഥാന ബോർഡ്അംഗങ്ങൾ, ഉദ്യോഗസ്ഥർതുടങ്ങിയവരുംചടങ്ങിൽ പങ്കെടുത്തു.

English summary
State Excellence Awards for Amrita Institutions
topbanner

More News from this section

Subscribe by Email