Tuesday November 13th, 2018 - 8:24:am
topbanner

ഉത്തേജക മരുന്നുകളുടെ തള്ളിക്കയറ്റത്തിനെതിരെആഗോള ഉച്ചകോടി സമ്മേളനം; മുഖ്യ പ്രഭാഷണം ശ്രീശ്രീരവിശങ്കർ

fasila
ഉത്തേജക മരുന്നുകളുടെ തള്ളിക്കയറ്റത്തിനെതിരെആഗോള ഉച്ചകോടി സമ്മേളനം; മുഖ്യ പ്രഭാഷണം ശ്രീശ്രീരവിശങ്കർ

ആഗോളതലത്തിൽ സ്പോർട്സ് മേഖലയിൽ കടന്നുകയറിയ ഉത്തേജകമരുന്നുകളുടെ വ്യാപകമായ ഉപയോഗത്തിനെതിരെയും സ്പോർട്സിലെ നീതിശാസ്ത്രത്തെക്കുറിച്ചും ചർച്ചചെയ്യുന്നതിനായി ഒസ്ലോവിൽ നടന്ന ആഗോള ഉച്ചകോടി സമ്മേളനത്തിൽ ആർട് ഓഫ് ലിവിങിന്റെയും വേൾഡ് ഫോറം ഫോർ എത്തിക്‌സ് ഇൻ ബിസിനസ്സിന്റെയും സ്ഥാപകനായ ശ്രീശ്രീരവിശങ്കർ മുഖ്യ പ്രഭാഷണം നടത്തി.

ഉത്തേജക മരുന്നുകളുടെ ഉപയോഗത്തിനെതിരെ പ്രവർത്തിക്കുന്ന അമേരിക്കൻ സംഘടന WADA (World Anti Doping Agency)യുടെ പ്രതിനിധികൾ, പ്രമുഖ സ്പോർട്സ് നിയമജ്ഞർ, മയക്കുമരുന്നുകളുടെ ഉപയോഗം നിരീക്ഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്മാർ, നയതന്ത്രപ്രധിനിധികൾ , തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ 250 ലേറെ പ്രതിനിധികൾ പങ്കെടുത്ത ആഗോള ഉച്ചകോടി സമ്മേളനത്തിൽ ഉത്തേജക മരുന്നുകളുടെ ദോഷങ്ങളെപ്പറ്റിയും, കളിക്കാർക്ക് നീതി ഉറപ്പാക്കുന്നതിനെക്കുറിച്ചും, ശുദ്ധരായ കളിക്കാരെ അനുകൂലിക്കുന്ന നയനിർമ്മാണങ്ങളെപ്പറ്റിയും "ക്ളീൻ സ്‌പോർട് -ഫെയർ ഔട്ട് കം" എന്ന പരിപാടിയിൽ വിശദമായ ചർച്ചകൾ നടന്നു.

നോർവ്വേയിൽ ഉത്തേജകമരുന്ന് ഉപയോഗിക്കുന്നതിനെതിരെ പ്രവർത്തിക്കുന്ന സംഘടനയായ ഫെയർ സ്‌പോർട്, W F E B (വേൾഡ് ഫോറം ഫോർ എത്തിക്‌സ് ഇൻ ബിസിനസ്) തുടങ്ങി നിരവധി സംഘടനകൾ ഉത്തേജക മരുന്നിൻറെ ഉപയോഗത്തെക്കുറിച്ചുള്ള ആവേശപൂർണ്ണമായ ചർച്ചകൾക്കും അപഗ്രഥനങ്ങൾക്കും സാക്ഷ്യം വഹിച്ചു. ''ജയിക്കുമ്പോൾ സാന്തോഷിക്കുകയും തോൽക്കുമ്പോൾ ദുഃഖിക്കുകയും ചെയ്യുന്നതല്ല സ്‌പോർട്സ്.

ആദ്യമായി പന്ത് ചവിട്ടാൻ തുടങ്ങുമ്പോൾ തന്നെ നിങ്ങൾ ആനന്ദിക്കുന്നു. ആളുകളും ആനന്ദിക്കുന്നു. ഇതാണ് സ്പോർട്സിൽ വേണ്ട മനോഭാവം. ആരംഭത്തിൽ അത് അങ്ങിനെയായിരുന്നു. നമ്മൾ സ്‌പോർട്സിനെ കൂടുതൽ ഗൗരവമായി എടുക്കണം.

ഇന്ന് സ്പോട്സ് കളിക്കുന്നത് യുദ്ധംപോലെയാണ്. യുദ്ധങ്ങൾ കളികൾ പോലെയും ആയിട്ടുണ്ട്. ഇവയെല്ലാം പരസ്പരം മാറ്റേണ്ടിയിരിക്കുന്നു. നീതിശാസ്ത്രങ്ങൾക്ക് തക്കതായ പ്രാധാന്യം ഉണ്ടെങ്കിൽ മാത്രമേ അത് സാധ്യമാകൂ. നീതിശാസ്ത്രം എന്നാൽ നിയമങ്ങൾ അനുസരിക്കുക മാത്രമല്ല. കളിക്കാരുടെയും കാണികളുടെയും മനോഭാവങ്ങളെ പിന്തുണക്കുക കൂടിയാണ് ''- ശ്രീശ്രീരവിശങ്കർ സമ്മേളനത്തിൽ പ്രസ്ഥാവിച്ചു.

സ്പോർട്സിൻറെ അമിതമായ കച്ചവട വൽക്കരണത്തിൻറെ അപകടങ്ങളെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. നിർഭാഗ്യവശാൽ കഴിഞ്ഞ കുറച്ച്‌ ദശാബ്ദം കച്ചവടത്തിനെ സ്പോർട്സുമായി വലിയ രീതിയിൽ ബന്ധിപ്പിച്ചിരിക്കുകയാണ്. കച്ചവടം സ്പോർട്സിന്റെ ഭാഗമാണ്‌.

എന്നാൽ അത് ചിത്രത്തിൻറെ ഫ്രെയിം പോലെമാത്രമേ ആകാവൂ. ചിത്രത്തിൻറെ ഫ്രെയിം ചിത്രത്തെ കാർന്ന് തിന്നാൽ അത് ഗുരുതരമായ പ്രശ്നമാണ് - ശ്രീശ്രീ രവിശങ്കർ കൂട്ടിച്ചേർത്തു. റഷ്യയിൽ നടക്കുന്ന ഫുടബോൾ ലോക കപ്പിൻറെയും ദക്ഷണ കൊറിയയിൽ നടക്കാൻ പോകുന്ന ശീതകാല ഒളിമ്പിക്സിൻറെയും പശ്ചാത്തലത്തിൽ ഉത്തേജകമരുന്നുകളുടെ ഉപയോഗം തടയുന്നതിനെക്കുറിച്ചും തല്പര കക്ഷികൾ തമ്മിൽ ആവേശത്തോടെ ചർച്ചകൾ നടത്തേണ്ട സമയമാണിതെന്നും ശ്രീശ്രീ രവിശങ്കർ സമ്മേളനത്തിൽ ഊന്നിപ്പറയുകയുണ്ടായി.

റഷ്യയിൽ സർക്കാരിൻറെ ആഭിമുഖ്യത്തിൽ നടന്ന ഉത്തേജക മരുന്നുകളുടെ ഉപയോഗത്തിൻറെ കേസ് അന്വേഷിച്ച നിയമവിദ്ഗ്ധനും സീനിയർ പ്രൊഫസറുമായ പ്രൊഫ. റിച്ചാർഡ് മക്ലാറൻ, WADAയുടെ അന്വേഷണ ഡയറക്ടർ ഗുന്തർ യങ്ങർ, ന്യൂസിലൻഡിലെ മുൻ സ്പോർട്സ് മന്ത്രി ക്ലെയ്ട്ൺ കോസ്ഗ്രോവ്, ജർമൻ പാർലമെന്റ് അംഗം ഡാഗ്മർ ഫ്രെയ്ടാഗ്, ട്രാവിസ് ടൈഗർട് തുടങ്ങിയവരും സമ്മേളനത്തിൽ പ്രസംഗിച്ചു.

English summary
Sri Sri Ravi Shankar's Global Summit Conference in Oslov
topbanner

More News from this section

Subscribe by Email