Wednesday December 19th, 2018 - 7:39:am
topbanner

സ്ത്രീകള്‍ ക്ഷേത്രത്തിൽ കുളിച്ച് തൊഴുന്നത് പുരുഷന്‍മാരെ ശരീരം കാണിക്കാൻ : പി.കെ ശ്രീമതിയുടെ പ്രസംഗം വിവാദത്തിൽ

NewsDesk
സ്ത്രീകള്‍ ക്ഷേത്രത്തിൽ കുളിച്ച് തൊഴുന്നത് പുരുഷന്‍മാരെ ശരീരം കാണിക്കാൻ : പി.കെ ശ്രീമതിയുടെ പ്രസംഗം വിവാദത്തിൽ

പത്തനംതിട്ട: സത്രീകളുടെ അമ്പല ദര്‍ശനത്തെക്കുറിച്ച് സി.പി.എം കേന്ദ്രകമ്മറ്റി അംഗം പി.കെ ശ്രീമതി എം.പിയുടെ പ്രസംഗം വിവാദമായി. അമ്പലത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ അമ്പലക്കുളത്തില്‍ കുളിച്ച് ഈറനോടെ ദര്‍ശനം നടത്തുന്നത് അവിടെയുളള പുരുഷന്‍മാരെ ശരീരം കാണിക്കാനാണെന്നാണ് പി.കെ ശ്രീമതി പറയുന്നത്.

വിവാദ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആചാര സംരക്ഷണത്തിനായി നടക്കുന്ന പ്രക്ഷോപങ്ങള്‍ക്കെതിരെ സി.പി.എം പത്തനംതിട്ടയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കവെയാണ് പി.കെ ശ്രീമതി വിവാദ പരാമര്‍ശം നടത്തിയത്.

വീട്ടില്‍ നിന്ന് കുളിച്ച് ഉണങ്ങിയ വസ്ത്രം ധരിച്ചു പോയാലും ക്ഷേത്രക്കുളത്തില്‍ കളിച്ച് ഈറാേടെ മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാനാകൂ എന്നും വസ്ത്രം നനഞ്ഞോട്ടിയതോടെ സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ പുരുഷന്‍മാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നുമാണ് പ്രസംഗത്തില്‍ പി.കെ ശ്രീമതി പറയുന്നത്.

സി.പി.എമ്മിന്റെ തിവ്ര ഹിന്ദുത്വ വിരുദ്ധ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് ഹിന്ദു സംഘടനകള്‍ വിലയിരുത്തുന്നത്. സ്ത്രീകള്‍ ഇത്തരത്തില്‍ ദര്‍ശനം നടത്തുന്ന ക്ഷേത്രങ്ങളെക്കുറിച്ച് ഒന്നും പറയുന്നുമില്ല. എവിടെയാണ് ഇത്തരത്തിലുളള ആചരമുളളതെന്ന് ആര്‍ക്കും അറിയില്ല. ഇതോടെ ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ സി.പി.എം സ്വീകരിച്ചുവരുന്ന ഹിന്ദുത്വ വിരുദ്ധ നിലപാടിനെതിരായുളള പ്രതിഷേധം ശക്തമായി. പരാമര്‍ശം ക്ഷേത്രങ്ങള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുളളതാണ് എന്നാണ് പൊതു വിലയിരുത്തല്‍.

Read more topics: pk sreemathi, Speech, temple,
English summary
Sreemathy PK Speech is controversial about temple
topbanner

More News from this section

Subscribe by Email