Tuesday April 24th, 2018 - 6:04:pm
topbanner

ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടുവെന്ന് സരിത എസ് നായര്‍

NewsDesk
ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടുവെന്ന് സരിത എസ് നായര്‍

കൊച്ചി : താന്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടുവെന്ന് സരിത എസ്.നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.നേരത്തെ എറണാകുളം സിജെഎം കോടതിയില്‍ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും സരിത കമ്മീഷനില്‍ മുന്നില്‍ വ്യക്തമാക്കി. ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടുവെന്ന സരിത മൊഴി നല്‍കിയിട്ടുളളതായി സിജെഎം കമ്മിഷനും സ്ഥിരീകരിച്ചു.

മുഖ്യമന്ത്രിയുടെ മകനായ ചാണ്ടി ഉമ്മന് എതിരായ തെളിവുകള്‍ കമ്മീഷന് മുമ്പാകെ രണ്ടു ദിവസത്തിനുള്ളില്‍ ഹാജരാക്കുമെന്ന് സരിത . ചാണ്ടി ഉമ്മനും സോളാര്‍ കേസ് പ്രതിയും ഒരുമിച്ചുള്ള വിദേശ യാത്രയുടെ വീഡിയോ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കയ്യിലുണ്ടെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ സോളാര്‍ കമ്മിഷനില്‍ സരിത ഇന്ന് നല്‍കിയ സിഡിയിലെ സംഭാഷണങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.

സോളാര്‍ കേസ് ഒതുക്കിത്തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, ബെന്നി ബഹന്നാന്‍ എം.എല്‍.എ എന്നിവരുടെ ഫോണ്‍ സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

സര്‍ക്കാരിനെ സംരക്ഷിക്കണമെന്നാണ് നിങ്ങള്‍ എപ്പോഴും ആവശ്യപ്പെടുന്നതെന്നും എന്നാല്‍, സര്‍ക്കാരിനെ സംരക്ഷിച്ചിട്ട് തനിക്ക് ഇതുവരെ എന്ത് കിട്ടിയെന്നും സരിത ബെന്നി ബഹന്നാനോട് ചോദിക്കുന്നത് ശബ്ദ രേഖയില്‍ വ്യക്തമാണ്.സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും ബെന്നി ബഹന്നാനും തമ്മിലുള്ള സംഭാഷണവും സിഡിയിലുണ്ട്.

 യാസിദി സ്ത്രീകള്‍ക്ക് വിരലുകള്‍ ഉപയോഗിച്ച് കന്യകാത്വ പരിശോധന

Read more topics: Solar scam, accused , Saritha
English summary
Solar scam accused Saritha

More News from this section

Subscribe by Email