Wednesday October 24th, 2018 - 8:40:am
topbanner
Breaking News

സാം എബ്രഹാമിന്റെ കൊലപാതകം: സോഫിയുടെയും കാമുകന്റെയും റിമാന്‍ഡ് നീട്ടി

NewsDesk
സാം എബ്രഹാമിന്റെ കൊലപാതകം: സോഫിയുടെയും കാമുകന്റെയും റിമാന്‍ഡ് നീട്ടി

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാം കൊല്ലപ്പെട്ട കേസ് മെല്‍ബണ്‍ കോടതയില്‍. ഭാര്യ സോഫിയും കാമുകന്‍ അരുണ്‍ കമലാസനനും ചേര്‍ന്ന് സാമിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്. മെല്‍ബണ്‍ കോടതി പരിഗണിച്ച കേസിലെ തെളിവുകള്‍ കോടതി ജൂണ്‍ മാസത്തില്‍ പരിശോധിക്കും.

അതേസമയം സോഫിയുടെയും അരുണിന്റെയും റിമാന്‍ഡ് കാലാവധി മാര്‍ച്ച് 28 വരെ നീട്ടാനും മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ജൂണിലായിരിക്കും കേസ് ഇനി പരിഗണിക്കുക. കേസ് പരിഗണിച്ചപ്പോള്‍ സാമിന്റെ സുഹൃത്തുക്കളടക്കം നിരവധി മലയാളികള്‍ കോടതയിലെത്തിയിരുന്നു. തിങ്കളാഴ്ച്ച രാവിലെയാണ് സാം എബ്രഹാം വധക്കേസ് മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചത്.

കഴിഞ്ഞ ഒക്ടോബറിലാണ് മെല്‍ബണിലെ യു.എ.ഇ. എക്സ്ചേഞ്ച് ജീവനക്കാരനായ സാം ഏബ്രഹാമിനെ മെല്‍ബണിനു പ്രാന്തപ്രദേശമായ എപ്പിങ്ങിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിച്ചശേഷം ഭാര്യ സോഫിയ മെല്‍ബണിലേക്കു മടങ്ങുകയും ചെയ്തു. ഇതിനിടെ മരണം സംബന്ധിച്ച്‌ ഡിറ്റക്ടീവ് വിഭാഗം നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. സോഫിയയുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ കേസില്‍ നിര്‍ണായകമായി. 

Read more topics: Sofia, Sam, murder,
English summary
Sofia Sam charged with husband's murder
topbanner

More News from this section

Subscribe by Email