Tuesday June 19th, 2018 - 5:50:pm
topbanner
Breaking News

ചെറുകുടുംബ വ്യവസ്ഥയിലേക്ക് മാറിയപ്പോൾ വയോജനങ്ങൾക്ക് അവഗണന: മന്ത്രി പി തിലോത്തമൻ

suvitha
ചെറുകുടുംബ വ്യവസ്ഥയിലേക്ക് മാറിയപ്പോൾ വയോജനങ്ങൾക്ക് അവഗണന: മന്ത്രി പി തിലോത്തമൻ

ആലപ്പുഴ: കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്ന് സമൂഹം ചെറുകുടുംബ വ്യവസ്ഥയിലേക്ക് മാറിയപ്പോൾ വയോജനങ്ങൾ അവഗണിക്കപ്പെട്ടെന്നും കടുത്ത ചൂഷണത്തിന് വിധേകരാകുന്നെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. കേരള സാമൂഹിക സുരക്ഷ മിഷൻ ചേർത്തല വി.റ്റി.എം.എം. ഹാളിൽ ലോക വയോജന ചൂഷണവിരുദ്ധ ബോധവത്കരണ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂട്ടുകുടുംബ വ്യവസ്ഥയിൽ ഏറ്റവും പ്രായംകൂടിയ ആളാണ് എല്ലാകാര്യങ്ങളും നോക്കി നടത്തുക. അവർക്ക് മുഖ്യസ്ഥാനമുണ്ടായിരുന്നു. എന്നാൽ ചെറുകുടുംബ വ്യവസ്ഥ വന്നപ്പോൾ വയോജനങ്ങൾ എവിടെയും അവഗണിക്കപ്പെട്ടു. അഭിപ്രായങ്ങൾ പരിഗണിക്കപ്പെടാത്ത, ചൂഷണം ചെയ്യപ്പെടുന്ന പ്രയാസകരമായ സ്ഥിതിയുണ്ട്.

പൊന്നുപോലെ നോക്കി വളർത്തിയാലും മക്കൾ സുഖാന്വേഷണത്തിനിടെ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ട്. വയോജനസംരക്ഷണത്തിന് നിയമങ്ങളുണ്ട്. ജീവിതസായാഹ്നത്തിൽ വയോജനങ്ങളെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി പറഞ്ഞു. ചേർത്തല നഗരസഭാധ്യക്ഷൻ ഐസക് മാടവന ആധ്യക്ഷ്യം വഹിച്ചു.

തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സെബാസ്റ്റിയൻ, ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിൽജ സലിം, നഗരസഭാംഗങ്ങളായ അഡ്വ. പി. ഉണ്ണികൃഷ്ണൻ, ഭാസി, മുരളി, എസ്.ഐ.ഡി. ജില്ലാ കോ-ഓർഡിനേറ്റർ എം.സി. ജിൻസി, അഡ്വ. കെ.പി രമേശൻ എന്നിവർ പ്രസംഗിച്ചു. എസ്.ഐ. ടി.ടി ഷാൻകുമാർ, അഡ്വ. എൻ.വി. ഷാനു എന്നിവർ വിഷയം അവതരിപ്പിച്ചു.

English summary
Ignored to older people when moved to the small family system: p thilothaman

More News from this section

Subscribe by Email