Monday November 19th, 2018 - 3:54:pm
topbanner

നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കി; സിദ്ദിഖിന്റെ മൊഴി പുറത്ത്

fasila
നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കി; സിദ്ദിഖിന്റെ മൊഴി പുറത്ത്

നടന്‍ ദിലീപിനെതിരായ ആരോപണം സ്ഥിരീകരിച്ച് സിദ്ദിഖിന്റെ മൊഴി. അക്രമിക്കപ്പെട്ട നടിക്ക് ദിലീപ് സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നു സിദ്ദിഖ് മൊഴി നൽകി. ഇക്കാര്യം നടി തന്നോട് പരാതിപ്പെട്ടിട്ടുണ്ട്. ദിലീപിനോടു താൻ ഇതേക്കുറിച്ചു ചോദിച്ചു.

അത് വ്യക്തിപരമായ കാര്യമാണെന്നും ഇക്ക ഇടപെടേണ്ടെന്നുമായിരുന്നു ദിലീപിന്റെ മറുപടി. പൊലീസിനു നല്‍കിയ മൊഴിയില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുണ്ടെന്നാണ് സൂചന. ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ അടക്കം സിദ്ദീഖ് പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഈ മൊഴി.

നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയോ എന്ന് ചോദിച്ചപ്പോള്‍ ഏത് സംവിധായകനാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു സിദ്ദീഖിന്‍റെ മറുചോദ്യം. അങ്ങനെയൊരു സംവിധായകന്‍റെ പേരോ വിവരങ്ങളോ പറഞ്ഞാല്‍ അക്കാര്യം അന്വേഷിക്കാമെന്നും സിദ്ദീഖ് പറഞ്ഞിരുന്നു.

Read more topics: actor, Siddique, statement, Dileep
English summary
Siddique's statement confirmed the allegations against actor Dileep
topbanner

More News from this section

Subscribe by Email