Tuesday December 11th, 2018 - 10:17:am
topbanner

ഷുഹൈബ് വധം: കൊലയാളികൾ സഞ്ചരിച്ച വാഹനം സംഘടിപ്പിച്ചത് ആകാശ് തില്ലങ്കേരി

fasila
ഷുഹൈബ് വധം: കൊലയാളികൾ സഞ്ചരിച്ച വാഹനം സംഘടിപ്പിച്ചത് ആകാശ് തില്ലങ്കേരി

കണ്ണൂര്‍: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ കൊലയാളികള്‍ സഞ്ചരിച്ച വാഹനം വാടകയ്‌ക്കെടുത്തത് പ്രതി ആകാശ് തില്ലങ്കേരിയെന്ന് പോലീസ്. തളിപ്പറമ്പ് ഭാഗത്തുനിന്നാണ് വാഹനം വാടകയ്‌ക്കെടുത്തത്. കൊലപാതകത്തിന് തലേദിവസം ആകാശ് തളിപ്പറമ്പ് ഭാഗത്ത് എത്തിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

കേസിലുള്‍പ്പെട്ട അഞ്ച് പേരെക്കുറിച്ചുമുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ഇതില്‍ രണ്ടുപേരാണ് ആകാശും റിജിന്‍ രാജും. മറ്റ് മൂന്നുപേര്‍ സുരക്ഷിതതാവളങ്ങളില്‍ ഒളിവിലാണെന്നും അവരിലേക്ക് എത്താന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്നുമാണ് പോലീസ് പറയുന്നത്.

അതേസമയം, പുതുതായി ലഭിക്കുന്ന വിവരങ്ങള്‍ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും ആസൂത്രണവും തെളിയിക്കുന്നതാണെന്നും പോലീസ് പറയുന്നു. എടയന്നൂര്‍ മേഖലയിലെ സിപിഎം നേതൃത്വം ഷുഹൈബിനെ മര്‍ദ്ദിക്കാന്‍ തില്ലങ്കേരിയിലെ ആകാശിന് നിര്‍ദേശം നല്കുമ്പോള്‍ തന്നെ അതിനുവേണ്ട സൗകര്യങ്ങളും ചെയ്തുകൊടുത്തെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. വാഹനങ്ങള്‍ ഉള്‍പ്പടെ ഏര്‍പ്പാടാക്കിയത് ആകാശാണ്. ഇതിനായാണ് അയാള്‍ കൊലനടന്നതിന് തലേദിവസം തളിപ്പറമ്പിലെത്തിയതെന്നും പോലീസ് സ്ഥിരീകരിക്കുന്നുണ്ട്.

English summary
Shuhaib murder kannur
topbanner

More News from this section

Subscribe by Email