Monday October 22nd, 2018 - 7:59:pm
topbanner
Breaking News

ഷുഹൈബ് വധം: പോലീസ് നായ മുഖ്യ മന്ത്രിയുടെ ഓഫീസിലും, എ.കെ.ജി സെന്ററിലും എത്തും: കെ.മുരളീധരന്‍

Mithun muyyam
ഷുഹൈബ് വധം: പോലീസ് നായ മുഖ്യ മന്ത്രിയുടെ ഓഫീസിലും, എ.കെ.ജി സെന്ററിലും എത്തും: കെ.മുരളീധരന്‍

തിരുവനന്തപുരം: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെങ്കിൽ പോലീസ് നായ ആദ്യം എത്തുക മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ ആയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഷുഹൈബിന്റെ യഥാര്‍ത്ഥ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും, വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷും സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരത്തിന്റെ മൂന്നാം ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്‍ അറിയാതെ കണ്ണൂരില്‍ ഒരില പോലും അനങ്ങില്ലെന്ന് ആഞ്ഞടിച്ച മുരളീധരന്‍ ഡമ്മി പ്രതികളെ വെച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നതെന്നും പറഞ്ഞു. ശരീയായ രീതിയില്‍ അന്വേഷണം നീങ്ങിയാല്‍ പോലീസ് നായ ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്കും, രണ്ടാമത് എ.കെജി സെന്ററിലേയ്ക്കും പോകുമെന്ന് മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ രണ്ടു മക്കളുടെയും സാമ്പത്തിക അഴിമതി മൂടിവെയ്ക്കാനും മാധ്യമങ്ങളെ വഴിതിരിച്ചു വിടാനുമാണ് ഷുഹൈബിന്റെ കൊലപാതകത്തിലൂടെ കമ്മ്യൂണിസ്റ്റ് ലക്ഷ്യമിട്ടതെന്നും മുരളീധരന്‍ പറഞ്ഞു.

English summary
Shuhaib murder case: Police to reach Chief Minister's office and AKG center: K Muralidharan
topbanner

More News from this section

Subscribe by Email