Wednesday December 12th, 2018 - 6:55:am
topbanner

ഷുഹൈബ് വധം: കീഴടങ്ങിയത് സി പി എം നിർദ്ദേശിച്ചവരെന്നു സംശയം

Mithun muyyam
ഷുഹൈബ് വധം: കീഴടങ്ങിയത് സി പി എം നിർദ്ദേശിച്ചവരെന്നു സംശയം

കണ്ണുര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ മാലൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഞായറാഴ്ച രാവിലെ കീഴടങ്ങിയത് മുന്‍പ് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതികള്‍. ഇവര്‍ സ്‌റ്റേഷില്‍ എത്തിയത് സി.പി.എം പ്രവര്‍ത്തകര്‍ക്കൊപ്പം. ഇവര്‍ യഥാര്‍ത്ഥ പ്രതികളാണോ പാര്‍ട്ടി ഇട്ടുകൊടുക്കുന്ന പ്രതികളാണോ എന്ന സംശയം പോലീസിനുണ്ട്.
അതുകൊണ്ട് തന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിനു ശേഷം കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമേ വൈകിട്ടോടെ അറസ്റ്റുണ്ടാകൂ.

തില്ലങ്കേരിയില്‍ വിനീഷ് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതികളായ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരാണ് ഇന്നു രാവിലെ കീഴടങ്ങിയത്. കേസിലെ പ്രതികളാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഇവര്‍ രാവിലെ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഇരുവരും സി.പി.എം പ്രവര്‍ത്തകരാണ്.

ഇവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക സൂചന. കൊലയാളികള്‍ക്ക് കൂട്ടുപോകുകയോ അവര്‍ക്ക് രക്ഷപ്പെടാന്‍ വാഹനം എത്തിച്ചു നല്‍കുകയോ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരോ ആകാം ഇവരെന്ന് പോലീസ് പറയുന്നു. ഇതുവരെ ഏഴു പേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.

അതേസമയം, കീഴടങ്ങിയവര്‍ യഥാര്‍ത്ഥ പ്രതികളാണോ എന്ന് പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് കൊലയില്‍ പങ്കില്ലെന്ന് പറഞ്ഞ പി.ജയരാജനാണ് ഇതില്‍ മറുപടി പറയേണ്ടത്. പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആയിരം വട്ടം ജനങ്ങളോട് പറഞ്ഞ ജയരാജന്‍ വേണം മറുപടി പറയാന്‍. ഇവര്‍ കീഴടങ്ങിയതാണ്. ആകാശ് തില്ലങ്കേരി ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്. അയാള്‍ക്ക് പക്ഷേ, ഷുഹൈബുമായി വ്യക്തിപരമായി പ്രശ്‌നമില്ല. ഷുഹൈബിനെ അയാള്‍ വധിക്കണമെങ്കില്‍ അതിന് പറഞ്ഞുവിട്ടവര്‍ ആരാണെന്ന് അറിയേണ്ടതുണ്ട്. കൊല ചെയ്തവനെക്കാള്‍ വലിയ തെറ്റുകാരന്‍ കൊലചെയ്യിച്ചവരാണ്. കൊലപാതകം നടന്ന് ഏഴു ദിവസമായി. ഈ ദിവസങ്ങളില്‍ ഈ പ്രതികളെ സംരക്ഷിച്ചവര്‍ ആരാണെന്നും വ്യക്തമാക്കണം.

ഷുഹൈബിനെ ഇറച്ചിനുറുക്കും പോലെ വെട്ടിനുറുക്കുകയാണ് ഉണ്ടായത്. ടി.പി വധക്കേസില്‍ കിര്‍മാണി മനോജും കൊടി സുനിയും നടത്തിയ പോലെയുള്ള ആക്രമണമാണ് ഷുഹൈബിന് നേര്‍ക്കുണ്ടായിരിക്കുന്നത്. പരോളില്‍ ഇറങ്ങിയ ഈ പ്രതികള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കോണ്‍ഗ്രസ് സംശയിക്കുന്നത് അതുകൊണ്ടാണെന്നും സുധാകരന്‍ പറഞ്ഞു.

English summary
Shuhaib murder:surrendered in police
topbanner

More News from this section

Subscribe by Email