Tuesday August 20th, 2019 - 8:23:pm
topbanner
topbanner

ലോട്ടറി വിൽപ്പന ആരംഭിച്ച് ഒരാഴ്ച തികയും മുൻപേ ഒന്നാം സമ്മാനം നേടികൊടുത്ത് താരമായി ഷൈനി

princy
ലോട്ടറി വിൽപ്പന ആരംഭിച്ച് ഒരാഴ്ച തികയും മുൻപേ ഒന്നാം സമ്മാനം നേടികൊടുത്ത് താരമായി ഷൈനി

തളിപ്പറമ്പ്:ബക്കളത്തെ ലോട്ടറി സ്റ്റാള്‍ ഉടമ മുണ്ടപ്രം കാനൂല്‍ സ്വദേശിനി ഷൈനി പ്രകാശന്‍ ഏറെ സന്തോഷത്തിലാണ്.  കാരണം വെളളിയാഴ്ച്ചത്തെ നിര്‍മ്മല്‍ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത് ഷൈനി വില്‍പ്പന നടത്തിയ ടിക്കറ്റിനാണ്. ചെത്തു തൊഴിലാളിയായിരുന്ന മുണ്ടപ്രം കാനൂല്‍ സ്വദേശി കരിക്കന്‍ പ്രകാശനാണ് ഷൈനിയുടെ ഭര്‍ത്താവ്. ജോലിക്കിടയില്‍ തെങ്ങില്‍ നിന്നും വീണ് ഏറെക്കാലം ചികിത്സയിലായിരുന്നു പ്രകാശന്‍.

കഠിനമായ ജോലിയൊന്നും ചെയ്യാനാകാത്തതിനാല്‍ അടുത്ത കാലത്താണ് ഓട്ടോറിക്ഷ ഉപജീവന മാര്‍ഗ്ഗമാക്കിയത്. ഈ കാലയളവില്‍ പ്രകാശന്റെ ഭാര്യയും രണ്ടു പെണ്‍മക്കളും അനുഭവിച്ച ദുരിതങ്ങള്‍ ചില്ലറയല്ല. ജോലി ചെയ്യാനാകാത്തതോടെ ലക്ഷങ്ങളുടെ കടബാധ്യതയുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നതിനിടയിലാണ് പ്രകാശനെ സഹായിക്കാനാണ് ഭാര്യ ഷൈനി കുടുംബശ്രീയില്‍ നിന്നും നാല്‍പ്പതിനായിരം രൂപ വായ്പ്പയെടുത്ത് കഴിഞ്ഞ മാസം ബക്കളത്ത് ദേശീയപാതയോരത്ത് പഴങ്ങള്‍ വില്‍ക്കുന്ന പെട്ടികട ആരംഭിച്ചത്.

സുഹൃത്തുക്കളുടെ നിര്‍ദ്ദേശ പ്രകാരം ഇവിടെ തന്നെ ലോട്ടറി വില്‍പ്പനയും ആരംഭിച്ചു. വില്‍പ്പന തുടങ്ങി ഒരാഴ്ച്ചക്കിടയില്‍ തന്നെ ഇവിടെ വില്‍പ്പന നടത്തിയ നിര്‍മ്മല്‍ ഭാഗ്യക്കുറിക്ക് ഒന്നാം സമ്മാനമായ 60 ലക്ഷം രൂപ സമ്മാനമായി ലഭിക്കുകയും ചെയ്തു. തളിപ്പറമ്പിലെ കേരളാ ലോട്ടറി മൊത്ത വിതരണക്കാരനായ പത്മ ലോട്ടറിയില്‍ നിന്നാണ് ഷൈനി ടിക്കറ്റുകള്‍ വാങ്ങുന്നത്. കമ്മീഷനായി നല്ലൊരു തുക ലഭിക്കുമെന്ന സന്തോഷത്തിലാണ് ഷൈനിയും പ്രകാശനും മക്കളായ ശ്രേയയും തീര്‍ത്ഥയും.

exchanging price winning lottery

അപ്രതീക്ഷിതമായി കൈവന്ന ഭാഗ്യം നല്‍കുന്നത് അമിതമായ ആഹ്ലാദമല്ല മറിച്ച് ജീവിതവഴിയില്‍ നേരിട്ട തളര്‍ച്ചയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനുളള പ്രോത്സാഹനവും അതില്‍ നിന്നുളള ആത്മവിശ്വാസവുമാണെന്ന് ഇവര്‍ പറയുന്നു.ഒഴക്രോത്തെ മേലേത്ത് വളപ്പില്‍ ഭാസ്‌ക്കരന്‍ എന്ന മത്സ്യത്തൊഴിലാളിക്കാണ് 60 ലക്ഷം സമ്മാനമായി ലഭിച്ചത്. ആയിക്കരയിലെ മത്സ്യതൊഴിലാളിയായ ഭാസ്‌ക്കരന്‍ ശരീരവേദനകൊണ്ട് ജോലിചെയ്യാനാകാത്ത അവസ്ഥയിലാണ്. നാലുപെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞു. 

സുനിതയാണ് ഭാര്യ. പല ആവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍നിന്നും എടുത്ത വായ്പ്പകള്‍ തിരിച്ചടക്കാനാകാതെ ബുദ്ധിമുട്ടുന്ന സമയത്ത് വലിയൊരു തുക സമ്മാനമായി ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഭാസ്‌ക്കരനും കുടുംബവും. സ്വന്തം കിടപ്പാടം കൈവിട്ടുപോവുമെന്ന് ഭയന്നിരുന്ന ഭാസ്‌ക്കരന്‍ ഇന്ന് നടക്കുന്ന റവന്യൂ അദാലത്തില്‍ പങ്കെടുക്കാന്‍ ഏറെ സന്തോഷത്തോടെയാണ്   എത്തിയത്. N W -520352 എന്ന ലോട്ടറി ടിക്കറ്റിനാണ് ഭാസ്‌ക്കരന്സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പാപ്പിനിശ്ശേരി കോഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ ബക്കളം സായാഹ്നശാഖയില്‍ ഏല്‍പ്പിച്ചു. ബാങ്ക് പ്രസിഡന്റ് കെ.മോഹനന്‍, സെക്രട്ടറി എം.വി വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് ഭാസ്‌ക്കരനില്‍ നിന്നും ടിക്കറ്റ് ഏറ്റുവാങ്ങി.

Read more topics: kannur, shiny, lottery
English summary
Shiny selling lottery at bakkalam
topbanner

More News from this section

Subscribe by Email