Friday September 21st, 2018 - 5:30:pm
topbanner
Breaking News

ഹിന്ദു പാക്കിസ്ഥാൻ പരാമർശം; ശശി തരൂരിനെതിരെ കേസ്

renjini
ഹിന്ദു പാക്കിസ്ഥാൻ പരാമർശം; ശശി തരൂരിനെതിരെ കേസ്

ന്യൂഡൽഹി:  ഹിന്ദു പാക്കിസ്ഥാൻ പരാമർശത്തിൽ  കോൺഗ്രസ് എം ശശി തരൂരിനെതിരെ  കേസ് തരൂർ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.തിരുവനന്തപുരത്ത് നടന്ന ചടങ്ങിനിടെയാണ് ശശി തരൂര്‍ എംപി ഹിന്ദു പാകിസ്താന്‍ പരാമര്‍ശം നടത്തിയത്. രാഷ്ട്രത്തെ അപമാനിച്ചു, മതവികാരം വ്രണപ്പെടുത്തി, രാജ്യത്തിന്‍റെ മതേതര കെട്ടുറപ്പിന് തുരങ്കംവെച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തരൂരിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകന്‍ സുമീത് ചൗധരിയാണ് പരാതി നല്‍കിയത്.

പരാതി ഫയലില്‍ സ്വീകരിച്ച കോടതി ആഗസ്ത് 14ന് ശശി തരൂരിനോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടാൻ ചെയ്യുകയായിരുന്നു.2019 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം ആവര്‍ത്തിച്ചാല്‍ അവര്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുമെന്നായിരുന്നു തരൂര്‍  തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയില്‍ പറഞ്ഞത്. പരാമര്‍ശം വിവാദമായതോടെ ബി ജെ പി നേതാക്കള്‍ തരൂരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 

English summary
Congress MP Shashi Tharoor summoned by Kolkata Court over his 'Hindu-Pakistan' comment
topbanner

More News from this section

Subscribe by Email