Thursday November 22nd, 2018 - 1:48:am
topbanner

ഷമേജ് കൊലപാതകം; അട്ടിമറിക്കാൻ പോലീസ് അധികാരികളുടെ ഭാഗത്തു നിന്നും ഗുഡാലോചന: ബിജെപി

fasila
ഷമേജ് കൊലപാതകം; അട്ടിമറിക്കാൻ പോലീസ് അധികാരികളുടെ ഭാഗത്തു നിന്നും ഗുഡാലോചന: ബിജെപി

കണ്ണൂർ: ബിജെപി പ്രവർത്തകൻ ഷമേജ് കൊല്ലപ്പെട്ടിട്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും കേസ് അന്വേഷണം എവിടെയും എത്തിയില്ല, കേസിൽ ഒരു പ്രതിയെ പോലും പിടിക്കാൻ പറ്റാത്ത പോലീസ് സംവിധാനതിന്റെയ് അനാസ്ഥയാണ് സൂചിപ്പിക്കുന്നത്‌ എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്.

അന്വേഷണം ശരിയായ ദിശയിൽ അല്ല ഇപ്പോൾ നടക്കുന്നത് എന്ന സംശയം ബലപ്പെടുകയാണ്, സിപിഎം ഓഫീസിൽ നിന്നും പറയുന്ന ആളുകളെ മാത്രം അറസ്റ്റു ചെയുന്ന പോലീസ് നീലപട് ആണ് ഇപ്പോൾ നിലനിൽക്കുന്നത്. സിപിഎം ആജ്ഞാനുവർത്തികളായ പോലീസ് സംവിധാനം ആണ് കണ്ണൂരിൽ ഉള്ളത് എന്ന് മാത്രം അല്ല യഥാർത്ഥ പ്രതീകളെ പിടിക്കാനുള്ള ഒരു നീക്കവും പോലീസിന്റെയ് ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ല.

കേസ് അട്ടിമറിക്കാനുള്ള ഗുഡാലോചനയാണ് ഇതിനു പിന്നിൽ എന്ന് ജനങ്ങൾ സംശയിക്കുന്നു. ഒരു പ്രത്യക അന്വേഷണ ടീമിനെ കേസ് ഏൽപ്പിക്കുകയോ, അല്ലെങ്കിൽ ഒരു കേന്ദ്ര ഏജൻസിയെ കൊണ്ട് വിശദമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ എത്തിക്കണം എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പ്രസ്താവനയിൽ പറഞ്ഞു.

Read more topics: Mahe, Shamej, Murder
English summary
Shamej Murder in Mahe
topbanner

More News from this section

Subscribe by Email