Friday September 21st, 2018 - 7:48:am
topbanner
Breaking News

ശബരിമലയില്‍ സുരക്ഷ വീഴ്ച്ചയുണ്ടായി; സ്‌പെഷ്യല്‍ ബ്രാഞ്ച്

Belbin Puthiyedath
ശബരിമലയില്‍ സുരക്ഷ വീഴ്ച്ചയുണ്ടായി; സ്‌പെഷ്യല്‍ ബ്രാഞ്ച്

ശബരിമല: ശബരിമലയിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരിക്കേൽക്കുവാൻ ഇടയാക്കിയ സംഭവത്തിൽ സുരക്ഷ വീഴ്ച്ചയുണ്ടായതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പോലീസിന്റെ കൈയിലുണ്ടായിരുന്ന വടം വഴുതി താഴെ വീണതാണ് അപകടത്തിന് കാരണം. അപകടം നടന്ന സമയത്ത് ആകെയുണ്ടായിരുന്നത് പത്തിൽ താഴെ പോലീസുകാർ മാത്രമാണ്. എക്സ്റേ അടക്കമുള്ള ചികിത്സ സൗകര്യം സന്നിധാനത്തെ ആശുപത്രിയിൽ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

മാളികപ്പുറത്തിനു സമീപമായിരുന്നു സംഭവം. 35 പേർക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെ പമ്പയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കയങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേരുന്ന സമയത്താണ് അപകടം സംഭവിച്ചത്. തങ്കയങ്കി സന്നിധാനത്ത് എത്തിച്ചേരുന്ന സമയം ആളുകളെ ഇടയ്ക്ക് തടഞ്ഞിരുന്നു. പരിക്കേറ്റവരിൽ കൂടുതലും അന്യസംസ്‌ഥാനക്കാരാണ്.

English summary
Security mistake happen in sabarimala; Special branch
topbanner

More News from this section

Subscribe by Email