Friday September 21st, 2018 - 11:40:pm
topbanner

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുപി അധ്യാപകന്‍ അറസ്റ്റില്‍

NewsDesk
ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുപി അധ്യാപകന്‍ അറസ്റ്റില്‍

ആലപ്പുഴ: ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുപി സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റിലായി. തകഴി കുന്നുമ്മ ചിറയില്‍ അബ്ദുള്‍ റഹ്മാന്‍ കുഞ്ഞിന്റെ മകന്‍ നിസാം (41) ആണ് പോലീസ് പിടിയിലായത്.

നേരത്തെ യുപി സ്‌കൂളില്‍ പഠിപ്പിച്ച വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് അമ്പലപ്പുഴ പൊലീസ് അധ്യാപകനെ അറസ്റ്റുചെയ്തത്. ശനിയാഴ്ച പകല്‍ രണ്ടോടെ വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തിയ അധ്യാപകന്‍ മുറിയ്ക്കകം തൂത്തുകൊണ്ടിരുന്ന വിദ്യാര്‍ഥിനിയെ വിളിച്ച് കട്ടിലില്‍ ഇരുത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കുട്ടി കരഞ്ഞുകൊണ്ട് മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ അമ്പലപ്പുഴ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അധ്യാപകനെ അറസ്റ്റുചെയ്തത്.

11 വര്‍ഷമായി യുപി സ്‌കൂളില്‍ അധ്യാപകനായി ജോലി നോക്കുന്ന ഇയാള്‍ കുട്ടിയുടെ ഇളയ സഹോദരിയെ ഇപ്പോള്‍ പഠിപ്പിക്കുന്നുണ്ട്. ഈ പരിചയമാണ് അധ്യാപകന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്താന്‍ കാരണം. ഇയാളുടെ സഹോദരന്‍ താമസിക്കുന്നത് പെണ്‍കുട്ടിയുടെ വീടിനടുത്താണ്.

Read more topics: School, teacher, arrest, molest, girl
English summary
School teacher arrested for molesting minor girl
topbanner

More News from this section

Subscribe by Email