Sunday September 23rd, 2018 - 8:35:am
topbanner

കേരളത്തിന്റെ ദുരിതം കാണാൻ വയ്യഅച്ഛാ...ഒരേക്കര്‍ സ്ഥലം സംഭാവന നല്‍കി സ്‌കൂള്‍ വിദ്യാര്‍ഥിനി

Renjini
കേരളത്തിന്റെ ദുരിതം കാണാൻ വയ്യഅച്ഛാ...ഒരേക്കര്‍ സ്ഥലം സംഭാവന നല്‍കി സ്‌കൂള്‍ വിദ്യാര്‍ഥിനി

പയ്യന്നൂര്‍ :കേരളത്തിന്റെ ദുരിതം കണ്ട് സഹിക്കുന്നില്ല. പ്രതിക്ഷയോടെ കെട്ടിപൊക്കിയതൊക്കയും ഒരു നിമിഷം കൊണ്ട് പ്രളയം കാർ നെടുത്തില്ലേ.കൃഷിക്കാരനായ അച്ഛൻ ഞങ്ങളുടെ നാളെക്ക് കരുതി വച്ച ഒന്നര ഏക്കർ സ്ഥലം സംഭാവനയായി നൽകാൻ നിശ്ചയിച്ചു .

ഷേണായ് സ്മാരക ഗവഃ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ളസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനി സ്വാഹയും ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന അനിയന്‍ ബ്രഹ്മയുമാണ് കണ്ണ് നിറക്കുന്ന ഈ പ്രഖ്യാപനം നടത്തിയത്. പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കൃഷിക്കാരനായ ശങ്കരന്റെയും വിധുബാലയുടെയും മകള്‍ സ്വാഹയും അനിയന്‍ ബ്രഹ്മയുമാണ് തങ്ങള്‍ക്കായി അച്ഛന്‍ സ്വരുക്കൂട്ടിയ ഒരേക്കര്‍ സ്ഥലം സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്.

തന്റെ മക്കളുടെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണയുമായി അച്ഛന്‍ ശങ്കരനുമുണ്ട്.കത്ത് രൂപത്തില്‍ എഴുതിയ പ്രഖ്യാപനം ഇരു കൈയ്യും നീട്ടിയാണ്സോഷ്യൽ മീഡിയ സ്വീകരിച്ചത്. നിരവധി പേരാണ് ഇവരുടെ ഈ പ്രഖ്യാപനത്തിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്.

സ്വാഹയുടെ മുഴുവൻ കുറിപ്പ് വായിക്കാം:

സാര്‍, ‘അണ്ണാന്‍കുഞ്ഞും തന്നാലായത് ‘ എന്നല്ലേ? നാടിന്റെ ഇന്നത്തെ ദയനീയസ്ഥിതിയില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ഥികളായ ഞാനും എന്റെ അനുജന്‍ ബ്രഹ്മയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ചു സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു.

കൃഷിക്കാരനായ ഞങ്ങളുടെ അച്ഛന്‍ ഞങ്ങളുടെ നാളേക്കുവേണ്ടി കരുതിവെച്ചിരിക്കുന്ന ഭൂസ്വത്തില്‍ നിന്നും ഒരേക്കര്‍ സ്ഥലം സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചു. അച്ഛന്റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത്?

വിനീത വിധേയര്‍
സ്വാഹ
ബ്രഹ്മ

English summary
School student donated place
topbanner

More News from this section

Subscribe by Email