തൃശൂര്‍ (എരുമപ്പെട്ടി): സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ അഭിഭാഷകന് ബി.എ ആളൂര്‍ കേരളത്തില്‍ സഞ്ചരിക്കുന്നത് സ്വകാര്യ അംഗരക്ഷകരോടൊപ്പം. ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കിയതിനെതുടര്‍ന്ന് കേരളത്തില്‍ ജനരോക്ഷം ശക്തമായതിനാലാണ് ആളൂര്‍ അംഗരക്ഷകരെ ഏര്‍പ്പാടാക്കിയത്. ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കി സുപ്രിംകോടതി വിധിവന്നപ്പോള്‍ ആളൂരിന്റെ ജന്മനാടായ എരുമപ്പെട്ടി ഉള്‍പ്പെടെ കേരളത്തില്‍ മുഴുവന്‍ വന്‍പ്രതിഷേധമാണ് ആളൂരിനെതിരേ ഉയര്‍ന്നത്.
സാമൂഹികമാധ്യമങ്ങളില്‍ കോടതിവിധിയെ പരിഹസിക്കുന്നതിനോടൊപ്പം ആളൂരിനെ ആക്രമിക്കാനുള്ള ആഹ്വാനങ്ങളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആളൂര്‍ സ്വയംസംരക്ഷണം തീര്‍ത്തിരിക്കുന്നത്. അഞ്ചുപേരടങ്ങുന്ന അംഗരക്ഷകരോടൊപ്പമാണ് ആളൂര്‍ കഴിഞ്ഞദിവസം എരുമപ്പെട്ടിയിലെ സ്വന്തം വീട്ടിലെത്തിയത്. ഗോവിന്ദച്ചാമിയുടെ വക്കാലത്ത് ഏറ്റെടുത്തസമയത്തുതന്നെ ആളൂരിന്റെ എരുമപ്പെട്ടിയിലെ വീട്ടിലേക്ക് യുവജന പ്രസ്ഥാനങ്ങള്‍ മാര്‍ച്ച് നടത്തിയിരുന്നു.
കോഴിക്കോട്: ബലാത്സംഗക്കേസ് പ്രതിയെ ഇരയെ കൊണ്ട് പോലീസ് കുടുക്കി
ബ്രാ ധരിക്കുന്നത് ബ്രസ്റ്റ് കാൻസറിന് കാരണമാകുന്നുവെന്ന് പഠനം