Tuesday September 18th, 2018 - 7:14:pm
topbanner
Breaking News

സൗദിയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി യുവാവ് മരിച്ച നിലയിൽ

NewsDesk
സൗദിയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി യുവാവ് മരിച്ച നിലയിൽ

ആലപ്പുഴ: സൗദിയിൽ ദുരൂഹമായ സാഹചര്യത്തിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ടു. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പാലക്കൽ വീട്ടിൽ പരേതനായ അബൂബക്കർ -റാബിയത്ത് ദമ്പതികളുടെ മകൻ നൗഷാദ്(46) ആണ് മരിച്ചത്.

സൗദി ദുആദ്മിയിൽ ഒരു സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. നേരത്തെ കുവൈറ്റിലായിരുന്ന ഇദ്ദേഹം നാട്ടിലെത്തിയ ശേഷം 6 മാസം മുമ്പാണ് ജോലിക്കായി സൗദി അറേബ്യയിലേക്ക് പോകുന്നത്.

വെള്ളിയാഴ്ച മറ്റു തൊഴിലാളികൾ ലേബർ ക്യാമ്പിലെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തി എന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.ഭാര്യ - ലൈല മക്കൾ: നൗഫൽ, നൗഫി.

Read more topics: Saudi, Malayali, killed,
English summary
Saudi Malayali man was killed in the accident
topbanner

More News from this section

Subscribe by Email