Monday November 19th, 2018 - 3:21:am
topbanner

പി.പി. ലക്ഷ്മണൻ, കർമ്മരംഗത്ത് ഇച്ഛാശക്തിയും ആർജ്ജവവും കാണിച്ച മാതൃകാ വ്യക്തിത്വം: സതീശൻ പാച്ചേനി

fasila
പി.പി. ലക്ഷ്മണൻ, കർമ്മരംഗത്ത് ഇച്ഛാശക്തിയും ആർജ്ജവവും കാണിച്ച മാതൃകാ വ്യക്തിത്വം: സതീശൻ പാച്ചേനി

കണ്ണൂർ: ലോക ഫുട്ബോൾ ഭൂപടത്തിൽ ഉജ്വല സംഘാടക മികവിനാൽ വ്യക്തിമുദ്ര പതിപ്പിച്ച മാതൃകാ വ്യക്തിത്വമാണ് കണ്ണൂരിന്റെ സ്വന്തം പി.പി ലക്ഷ്മണേട്ടൻ. കാൽപ്പന്തുകളിയിലും അലങ്കരിച്ച മറ്റ് വിവിധ സംഘടനാ സ്ഥാനങ്ങളിലും തൊട്ടതെല്ലാം പൊന്നാക്കിമാറ്റിയ ലക്ഷ്മണേട്ടന്റെ വിയോഗം കോൺഗ്രസ് പാർട്ടിക്കും പൊതു സമൂഹത്തിനുമെല്ലാം തീരാനഷ്ടമാണ്.

കോൺഗ്രസ് നേതൃരംഗത്ത് പ്രവർത്തിക്കുമ്പോൾ സംസ്ഥാന - ദേശീയ നേതൃത്വവുമായി അടുത്ത് ബന്ധപ്പെട്ട് പ്രവർത്തിച്ച ലക്ഷ്മണേട്ടൻ കർമ്മരംഗത്ത് ആർജ്ജവവും ഇച്ഛാശക്തിയും ധിഷണാ പാടവവും പ്രകടിപ്പിച്ച മാതൃകാ വ്യക്തിത്വമാണ്. കണ്ണൂരിന്റെ സാമൂഹിക സാംസ്ക്കാരിക മേഘലകളിലും രാഷ്ട്രീയ പൊതുമണ്ഡലങ്ങളിലും നിറഞ്ഞ് നിന്ന പ്രതിഭാധനനായ പൊതുസേവകനായിരുന്നു.

ഫുട്ബോൾ മേഖലയിൽ ദേശീയവും അന്തർദേശീയ രംഗത്ത് ഒരു വലിയ കാലഘട്ടം നിറഞ്ഞ് നിന്ന് നിസ്തുലമായ സംഭാവനകൾ നല്കി. കണ്ണൂർ നഗരസഭാ ചെയർമാൻ എന്ന നിലയിൽ പുരോഗമനപരമായ കാഴ്ചപ്പാടിലൂടെ നഗരഭരണത്തിന് വേറിട്ട മുഖം നൽകിയിരുന്നു.

കോൺഗ്രസ് സംഘടനാ രംഗത്ത് ജില്ലയിൽ സജീവമായി ഇടപെടുകയും ഏറെ തിരക്കിനിടയിലും പാർട്ടി ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നതിൽ കാർക്കശ്യ സമീപനം പുലർത്തുകയും ചെയ്ത മികച്ച രാഷ്ട്രീയ നേതാവിനെ കൂടിയാണ് ലക്ഷ്മണേട്ടന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

English summary
Satheeshan Pacheni says about P. P Lakshmanan
topbanner

More News from this section

Subscribe by Email