Sunday August 18th, 2019 - 10:42:am
topbanner
topbanner

കല്ലട ട്രാവൽസിനെതിരെ ഗുരുതര ആരോപണവുമായി സരിത എസ്.നായർ

princy
കല്ലട ട്രാവൽസിനെതിരെ ഗുരുതര ആരോപണവുമായി സരിത എസ്.നായർ

കൊച്ചി: കേരളത്തിൽ നിന്നും അന്തർസംസ്ഥാന സർവ്വീസുകൾ നടത്തുന്ന കല്ലട ട്രാവൽസിനെതിരെ ഗുരുതര ആരോപണവുമായി സരിത എസ്. നായർ രംഗത്ത്. ബുക്ക് ചെയ്ത ടിക്കറ്റിൽ യാത്ര ചെയ്യാൻ അനുവദിച്ചില്ലെന്നും ഇതിനെ ചോദ്യം ചെയ്ത സരിതയോട് ബസ് ഡ്രൈവർ അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. പതിനെട്ടാം തീയ്യതി 5 പേർക്കുളള ടിക്കറ്റാണ് ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് വരുന്ന കല്ലടട്രാവൽസിൽ സരിത ബുക്ക് ചെയ്യ്തത്.

ബസ്സ് ബോർഡിംഗ് ടൈമിന് 10 മിനിറ്റ് മുമ്പ് ബസ്സ് കയറാൻ എത്തിയെങ്കിലും ബസ്സ് പുറപ്പെട്ടുവെന്നും ഉടൻ അടുത്ത സ്റ്റോപ്പിലെത്തണമെന്ന മറുപടിയാണ് ലഭിച്ചത്. ബസ്സ് ജീവനക്കാരുടെ നിർദ്ദേശ പ്രകാരം അടുത്ത സ്റ്റോപ്പായ ഇലട്രോണിക് സിറ്റിയിലെത്തിയെങ്കിലും അവിടെ നിന്നും ബസ് പുറപ്പെട്ടുവെന്നായിരുന്നു മറുപടി ഇതിനെ ചോദ്യം ചെയ്ത സരിതയ്ക്ക് നേരെ ബസ് ഡ്രൈവർ ഫോണിൽ അസഭ്യം പറയുകയും ചെയ്യിതുവെന്നാണ് സരിതയുടെ പരാതി. ടിക്കറ്റ് ബുക്കിങിനായി നൽകിയ പണം തിരികെ തരാൻ കല്ലട ട്രാവൽസ് തയ്യാറായില്ലെന്നും സരിത പറഞ്ഞു. ബുക്ക് ചെയ്ത സീറ്റ് മറ്റാർക്കോ മറിച്ച് വിറ്റതിനാലാണ് തങ്ങളെ ബസ്സിൽ കയറാൻ അനുവദിക്കാതിരുന്നതെന്ന് സരിത കേരളാ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. കല്ലടട്രാവൽസിനെതിരെ സരിത കേരള സംസ്ഥാന ഗതാഗത കമ്മീഷന് പരാതി നൽകി.

English summary
Saritha S Nair has been charged with serious allegations against Kallada Travels
topbanner

More News from this section

Subscribe by Email