Saturday September 22nd, 2018 - 5:18:pm
topbanner

'ലോക പ്രശസ്തരായ ശിൽപ്പികൾ കണ്ണൂരിൽ ഉണ്ട്..എന്നിട്ടും'?.; നായനാരുടെ അപൂർണ ശിൽപ്പത്തിനെതിരെ സന്തോഷ് കീഴാറ്റൂർ

Mithun Muyyam
 'ലോക പ്രശസ്തരായ ശിൽപ്പികൾ കണ്ണൂരിൽ ഉണ്ട്..എന്നിട്ടും'?.; നായനാരുടെ അപൂർണ ശിൽപ്പത്തിനെതിരെ സന്തോഷ് കീഴാറ്റൂർ

കണ്ണൂർ: കണ്ണൂരിൽ അപൂർണമായ നായനാർ പ്രതിമ സ്ഥാപിച്ചതിനെതിരെ രോഷം ഇരമ്പുന്നതിനിടെ വിമർശനവുമായി നടൻ സന്തോഷ് കീഴാറ്റൂരും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സി പി എം അനുഭാവിയായ സന്തോഷ് പ്രതികരിച്ചത്. ' ലോക പ്രശസ്തരായ ശിൽപ്പികൾ കണ്ണൂരിൽ ഉണ്ട്. എന്നിട്ടും???' എന്നാണ് സന്തോഷ് കീഴാറ്റൂർ കുറിച്ചത്.

ജില്ലയിൽ മികച്ച ശിൽപ്പികൾ ഉണ്ടായിട്ടും ജയ്പൂരിൽ പ്രതിമ നിർമ്മിച്ചതിലുള്ള അമർഷമാണ് പോസ്റ്റിനു പിന്നിലെന്ന് വ്യക്തം. പോസ്റ്റിനുതാഴെ കമന്റിൽ സന്തോഷ് കീഴാറ്റൂർ ഇതുസംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. നായനാർ പ്രതിമ ഉണ്ടാക്കാൻ പുറമെ നിന്നു ഇറക്കുമതി ചെയ്തുവെന്നും അദ്ദേഹം കമന്റിൽ പറയുന്നു.

പ്രാദേശികവാദം പറഞ്ഞതല്ല. അക്കാദമിയുടെ നിർമ്മാണ പ്രവർത്തനം ഏറ്റെടുത്ത ആർക്കിടെക്റ്റിന്റെ തീരുമാനം ആണ് ഇപ്പോഴത്തെ ചർച്ചയ്ക്ക് ആധാരം ഏ.കെ.ജി യുടെ ജീവസുറ്റ പ്രതിമ കണ്ണൂരിൽ കാണാം. അതിന്റെ ശിൽപ്പി കണ്ണൂർക്കാരനാണ്. നായനാരുടെ പ്രതിമ വിവാദമായില്ലെങ്കിൽ ഈ ചർച്ച ഇല്ലെന്നും സന്തോഷ് കമന്റിനു മറുപടി നൽകിയിട്ടുണ്ട്. പോസ്റ്റിനു നിരവധിപ്പേരാണ് പ്രതികരിച്ചത്. കൂടുതലും അനുകൂലിച്ചുകൊണ്ടാണ്.

imperfect sculpture of ek Nainar

കീഴാറ്റൂർ വയൽക്കിളി സമരം ഉൾപ്പടെയുള്ള വിഷങ്ങളിൽ ശക്തമായി സി പി എമ്മിനൊപ്പം നിന്നയാളാണ് സന്തോഷ്. ഫേസ്ബുക്കിലൂടെ സി പി എമ്മിന് അനുകൂലമായി നിരവധി പ്രതികരണങ്ങളും നടത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ പാർട്ടിയെ കുഴക്കുന്ന അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയത്. പ്രതിമക്ക് നായനാരുടെ ഛായ ഇല്ലാത്തതാണ് പ്രശ്നമായത്. ബർണശേരിയിലെ നായനാർ അക്കാദമിക്ക് മുന്നിൽ പ്രതിമ സ്ഥാപിച്ചത് മുതൽ ഇതേക്കുറിച്ചുള്ള ചർച്ച തുടങ്ങിയിരുന്നു.

പോസ്റ്റിനുതാഴെയുള്ള ഒരു കമന്റ്

കഷ്ടം, പ്രാദേശികവാദം പോലും, സന്തോഷ് പറഞ്ഞതാണ് ശരി, പപ്പടത്തിന്നു പകരം വെള്ള പേപ്പർ വട്ടത്തിൽ മുറിച്ച് പപ്പടം എന്നെഴുതി എണ്ണയിലിട്ടാൽ പപ്പടം കിട്ടുമോ ചേട്ടാ, കേരളത്തിൽ കണ്ണൂരിൽ എ കെ ജി യുടെ പ്രതിമ കണ്ടിട്ടില്ലെ, നായനാരുടെ പ്രതിമയും കണ്ടു, എന്തേ അതു നിർമ്മിച്ചയാൾക്കോ, അതുപോലെ നിർമ്മിക്കാൻ കഴിവുള്ള കണ്ണൂരിലെ മറ്റു ശില്പികൾക്കോ കൊടുത്തില്ല, ആർക്കായിരുന്നു അതിൽ താല്പര്യക്കുറവ് ഉണ്ടായിരുന്നത്, പരിശോധിക്കണം.

English summary
Santhosh say against the imperfect sculpture of ek Nainar
topbanner

More News from this section

Subscribe by Email