topbanner
Tuesday November 21st, 2017 - 4:12:am
topbanner
Breaking News

സംഘ്പരിവാറിന്റെ അജണ്ട നടപ്പാക്കുന്ന ജോലി പിണറായി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു: ഹമീദ് വാണിയമ്പലം

suvitha
സംഘ്പരിവാറിന്റെ അജണ്ട നടപ്പാക്കുന്ന ജോലി പിണറായി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു: ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: സംഘ്പരിവാറിന്റെ അജണ്ട നടപ്പാക്കുന്ന ജോലി പിണറായി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കഴിഞ്ഞ ദിവസം എറണാകുളത്തെ വടക്കേക്കരയില്‍ നടന്നത് ഭരണകൂടവും സംഘ്പരിവാറും ചേര്‍ന്ന് നടത്താറുള്ള ഉത്തരേന്ത്യന്‍ മോഡല്‍ മുസ് ലിം വേട്ടയുടെ തനിയാവര്‍ത്തനമാണ്. ഭരണഘടന നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യവും ആശയപ്രചാരണ സ്വാതന്ത്ര്യവും ഉപയോഗിച്ച് ഒരു കൂട്ടര്‍ നടത്തിയ ലഘുലേഖ വിതരണത്തെ ആര്‍.എസ്.എസുകാര്‍ തടയുകയും അവരെ ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നു.

തുടര്‍ന്ന് അക്രമികള്‍ തന്നെ അവരെ പോലീസ് സ്റ്റേഷനിലെത്തിക്കുന്നു. സംഘ്പരിവാറുകാരുടെ കളളപ്പരാതിയില്‍ മുന്‍ പിന്‍ നോക്കാതെ പോലീസ് 153എ അടക്കമുള്ള വകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കുന്നു. മതേതരത്വത്തിന്റെ കുത്തക വ്യാപാരിയും ആര്‍.എസ്.എസ് വിരുദ്ധതയുടെ ഹോള്‍സെയില്‍ ഏജന്റുമെന്ന് വീമ്പിളക്കുന്ന പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തിലാണ് പച്ചയായ ആര്‍.എസ്.എസ് അജണ്ട നടക്കുന്നത്. ഭരണത്തിലും പോലീസിലും നിയന്ത്രണമില്ലെങ്കില്‍ മുഖ്യമന്ത്രി അതു വ്യക്തമാക്കണം.

മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണ് പോലീസെങ്കില്‍ ബി.ജെ.പി ഭരിക്കുന്നിടത്ത് നടക്കുന്നത് പോലെ സി.പി.എം ഭരണത്തിലും നടക്കുന്നുവെന്നത് കാര്യങ്ങളെ ഗുരുതരമാക്കുന്നു. കള്ളക്കേസുകള്‍ പിന്‍വലിച്ച് ആര്‍.എസ്.എസ് കല്‍പനക്കനുസരിച്ച് കേസെടുത്ത പോലീസ് ഉദ്യോസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ആശയപ്രചാരണ സ്വാതന്ത്ര്യം തടയുകയും നിയമം കൈയിലെടുക്കുകയും വിദ്വേഷം പരത്തുകയും ചെയ്ത അര്‍.എസ്.എസ് ഗുണ്ടകള്‍ക്കെതിരെ കേസെടുക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

English summary
The Pinarayi Government has taken over the work of the Sangh Parivar agenda: hamid vaniyambalam
topbanner topbanner

More News from this section

Subscribe by Email