Saturday September 22nd, 2018 - 1:18:am
topbanner

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: സമസ്ത ആദ്യഗഡുവായി 50 ലക്ഷം രൂപ നൽകും

fasila
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: സമസ്ത ആദ്യഗഡുവായി 50 ലക്ഷം രൂപ നൽകും

ചേളാരി: പ്രളക്കെടുതിമൂലം ദുരന്തത്തിനിരയായവർക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ആദ്യഗഡുവായി അമ്പത് ലക്ഷം രൂപ നൽകും. ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കുന്നതിനും നഷ്ടപ്പെട്ട മസ്ജിദുകളും മദ്റസകളും വീടുകളും പുനർനിർമ്മിക്കുന്നതിനും വേണ്ടി സമസ്ത പുനരിധിവാസ പദ്ധതിക്ക് രൂപം നൽകാനും ചേളാരി സമസ്താലയത്തിൽ ചേർന്ന സമസ്തയുടെയും പോഷക സംഘടനകളുടെയും ഗൾഫ് സംഘടന ഭാരവാഹികളുടെയും അടിയന്തിര യോഗം തീരുമാനിച്ചു.

പുനരധിവാസ പദ്ധതി ഫണ്ടിലേക്ക് ഉദാരമായി സംഭാവനകൾ നൽകാനും യോഗം അഭ്യർത്ഥിച്ചു. അതിരൂക്ഷമായ വെള്ളപ്പൊക്കം, ഉരുൾപ്പൊട്ടൽ മൂലം ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വന മേകുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളായ മുഴുവൻ സംഘടന പ്രവർത്തകരെയും മറ്റു സന്നദ്ധ സേവകരെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയർമാരെയും യോഗം അഭിനന്ദിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ജനറൽ സെക്രട്ടറി ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂരിയാട്, സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈ്ലലി, സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഉമർ ഫൈസി മുക്കം, സമസ്ത മുശാവറ അംഗങ്ങളായ എ.വി.അബ്ദുറഹിമാൻ മുസ്ലിയാർ നന്തി, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, സമസ്ത വിദ്യാഭ്യാസ ബോർഡ് മെമ്പർ ഇ.മൊയ്തീൻ ഫൈസി പുത്തനഴി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, അൽഎെൻ സുന്നി സെന്റർ പ്രസിഡണ്ട് വി.പി.പൂക്കോയ തങ്ങൾ, യു.എ.ഇ. സുന്നി കൗൺസിൽ സെക്രട്ടറി ഡോ.അബ്ദുറഹിമാൻ ഒളവട്ടൂർ, അബുദാബി എസ്.എസ്.സി. മുൻ പ്രസിഡണ്ട് കാളാവ് സൈതലവി മുസ്ലിയാർ, റാസൽഖൈമ ജംഇയ്യത്തുൽ ഇമാമിൽ ബുഖാരി സെക്രട്ടറി ഹംസ ഹാജി മൂന്നിയൂർ, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

English summary
Samastha Kerala Jamiyyathul Ulama 50 lakh rupees will contributed to chief minister relief fund
topbanner

More News from this section

Subscribe by Email