Thursday October 18th, 2018 - 12:27:am
topbanner
Breaking News

സാലറി ചലഞ്ചിന് ഇന്ന് അവസാനം

Renjini
സാലറി ചലഞ്ചിന് ഇന്ന് അവസാനം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന സാലറി ചലഞ്ച് ഇന്ന് പൂർത്തിയാകും. വിസമ്മതം അറിയിക്കാത്തവരുടെ ശമ്പളം സർക്കാർ പിടിക്കും.

തീയതി നീട്ടിനൽകേണ്ടെന്നാണ് ധനവകുപ്പിന്റെ തീരുമാനം.വിസമ്മതപത്രം ഏർപ്പെടുത്തി ജീവനക്കാരിൽനിന്ന് ശമ്പളം പിടിക്കുന്നതിനെതിരേ പ്രതിപക്ഷസംഘടനകളുടെ എതിർപ്പ് തുടരുകയാണ്.

എന്നാൽ സാലറി ചലഞ്ച് നിർബന്ധമല്ലെന്നും ശമ്പളം നൽകാത്തവർക്കെതിരേ ഒരു നടപടിയും ഉണ്ടാവില്ലെന്നും സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നു. ശമ്പളം നൽകാത്തവരുടെ പേരുകൾ പ്രസിദ്ധീകരിക്കാനും ഉദ്ദേശ്യമില്ലെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

വെള്ളിയാഴ്ചവരെ ലഭിച്ചത് 1489.72 കോടി രൂപയാണ് സാലറി ചലഞ്ച് പോലെ പെൻഷൻകാരിൽനിന്ന് ഒരു മാസത്തെ പെൻഷന് തുല്യമായ തുകയും സർക്കാർ അഭ്യർഥിക്കുന്നുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല സംഘടനകളുമായി ഇന്ന്  ധനമന്ത്രി തോമസ് ഐസക്  ചർച്ചനടത്തും

Read more topics: Salary, challenge, today, end
English summary
Salary challenge today end
topbanner

More News from this section

Subscribe by Email