Friday November 16th, 2018 - 6:47:am
topbanner

ചെങ്ങന്നൂർ സജി ചെറിയാന്റെ വിജയം: അണിയറയിൽ ബുദ്ധി കേന്ദ്രമായി എം.വി ഗോവിന്ദൻ

fasila
ചെങ്ങന്നൂർ സജി ചെറിയാന്റെ വിജയം: അണിയറയിൽ ബുദ്ധി കേന്ദ്രമായി എം.വി ഗോവിന്ദൻ

ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലം  പുറത്തു വന്നപ്പോൾ തന്നെ ഇടത് സ്ഥാനാർത്ഥി സജി ചെറിയാൻ ആദ്യം കടപ്പാട് അറിയിച്ചത് സി പി എം കേന്ദ്ര കമ്മറ്റി അംഗമായ എം.വി.ഗോവിന്ദൻ മാസ്റ്റർക്കായിരുന്നു. തുടർച്ചയായ വിവാദങ്ങളിൽ പെട്ട് പ്രതിസന്ധിയെ അഭിമുഖീകരിച്ച വേളയിൽ വന്നെത്തിയ ഉപതിരഞ്ഞെടുപ്പ് എൽഡിഎഫിന്, പ്രത്യേകിച്ച് സി പി എമ്മിന് നിർണായകമായിരുന്നു.

ചെങ്ങന്നൂർ സീറ്റ് നിലനിർത്താനായില്ലെങ്കിൽ പിണറായി വിജയൻ സർക്കാരിനുണ്ടാകുന്ന തിരിച്ചടി ചെറുതായിരിക്കില്ലെന്ന് തിരിച്ചറിഞ്ഞ നേതൃത്വം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല ഏൽപ്പിച്ചത് കണ്ണൂരിന്റെ രാഷ്ട്രീയ ചാണക്യനായ ഗോവിന്ദനെ. രണ്ടരമാസക്കാലം ചെങ്ങന്നൂർ കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ തന്ത്രപരമായ നീക്കങ്ങൾ ഫലം കാണുക മാത്രമല്ല ഇരട്ടി നേട്ടം കൊണ്ടുവന്നു. ചരിത്ര വിജയത്തിലൂടെ പാർട്ടിയും സർക്കാരും തിളങ്ങി.

ചെങ്ങന്നൂരിൽ തമ്പടിച്ച് പഞ്ചായത്തുകൾ തോറും കയറിയിറങ്ങിയാണ് എം.വി ഗോവിന്ദൻ  ജനഹിതം ആർജിക്കാനുള്ള കർമ്മ പരിപാടികൾ ഒരുക്കിയത്. താഴെ തട്ടിലെ വോട്ടുകൾ ഉറപ്പാക്കാൻ വ്യാപകമായി നടത്തിയ കുടുംബയോഗങ്ങൾ ഇതിൽ പ്രധാനപ്പെട്ടതായിരുന്നു. ഓരോ ദിവസത്തെ പ്രചരണ വിഷയങ്ങൾ മുന്നോട്ട് വയ്ക്കുന്നതിൽ വരെ ഗോവിന്ദന്റെ ബുദ്ധി പ്രവർത്തിച്ചു.

English summary
Saji Cheriyan victory in Chengannur M.V. Govindan Master
topbanner

More News from this section

Subscribe by Email