Wednesday November 21st, 2018 - 11:41:pm
topbanner

വിജയിപ്പിച്ചവർക്ക് നന്ദി പറഞ്ഞ് സജി ചെറിയാൻ

fasila
വിജയിപ്പിച്ചവർക്ക് നന്ദി പറഞ്ഞ് സജി ചെറിയാൻ

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചവർക്ക് നന്ദി പറഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. തുടർ പ്രവർത്തനങ്ങൾക്ക് അദ്ദേഹം എതിർകക്ഷികളുടെ പിന്തുണയും അഭ്യർത്ഥിച്ചു.

സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ്..

പ്രിയപ്പെട്ടവരേ നന്ദി.

നിങ്ങളുടെ കൂടെ, നിങ്ങളിലൊരാളായി ഞാൻ എന്നുമുണ്ടാവും. പറഞ്ഞതെല്ലാം ഒന്നൊന്നായി നമുക്ക് സാർത്ഥകമാക്കണം.
യു ഡി എഫ്, എൻ ഡി എ മുന്നണി പ്രവർത്തകരും വോട്ടർമാരും ചെങ്ങന്നൂരിന്റെ വികസനത്തിനായി കൂടെ നിൽക്കണം.

എന്നെ വിജയിപ്പിക്കാൻ വോട്ടുചെയ്ത, പ്രവർത്തിച്ച ഏവർക്കും സ്നേഹം. നന്ദി. നിങ്ങളുടെ പ്രതീക്ഷകൾ ഒരിക്കലും വൃഥാവിലാവില്ല. നമുക്ക് മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിച്ച് വികസിത ചെങ്ങന്നൂർ സാധ്യമാക്കാം.

Read more topics: Chengannur, Saji Cheriyan, thanks
English summary
Saji Cheriyan thanked for victory in Chengannur election
topbanner

More News from this section

Subscribe by Email