Tuesday December 11th, 2018 - 3:33:pm
topbanner

വാര്‍ത്ത കൊടുത്ത നിന്നെ കാണിച്ചു തരാം: മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തി സജി ചെറിയാൻ എം.എൽ.എ

NewsDesk
വാര്‍ത്ത കൊടുത്ത നിന്നെ കാണിച്ചു തരാം: മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തി സജി ചെറിയാൻ എം.എൽ.എ

ചെങ്ങന്നൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെങ്ങന്നൂരില്‍ നിര്‍ബന്ധമായും പണം ആവശ്യപ്പെടുന്നെന്ന് വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകനു നേരേ സജി ചെറിയാന്‍ എംഎല്‍എയുടെ ആക്രോശം.

മാതൃഭൂമി പ്രാദേശിക ലേഖകന്‍ കെ. രംഗനാഥനോടാണ് ഞങ്ങള്‍ക്കെതിരേ നീ വാര്‍ത്ത കൊടുക്കുമല്ലേ…. നിന്നെ കാണിച്ചു തരാം ‘ എന്ന് കൈചൂണ്ടി ആക്രോശിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ഏറ്റുവാങ്ങുന്ന ചടങ്ങിനിടെ മന്ത്രിമാരായ ജി. സുധാകരന്‍, പി. തിലോത്തമന്‍, ആര്‍.ഡി.ഒ. അടക്കമുള്ളവര്‍ നിന്ന വേദിയില്‍ വെച്ചാണ് പരിപാടിയുടെ ചിത്രമെടുക്കാന്‍ എത്തിയ മാധ്യമപ്രവര്‍ത്തന് നേരേ എം.എല്‍.എയുടെ ചാട്ടം.

പ്രളയദുരിതം പേറുന്ന ചെങ്ങന്നൂരിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപവീതം നിര്‍ബന്ധമായും ആവശ്യപ്പെടുന്നെന്ന് മാതൃഭൂമിയില്‍ വന്ന വാര്‍ത്തയാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. എം.എല്‍.എ. ആക്രോശം തുടര്‍ന്നപ്പോള്‍ മന്ത്രി ജി. സുധാകരന്‍ തടയാന്‍ ശ്രമിച്ചെങ്കിലും എംഎല്‍എ. ആദ്യം വകവെച്ചില്ല.

പിന്നീട് മിണ്ടാതിരിക്കെന്ന് മന്ത്രി കര്‍ശനമായി പറഞ്ഞപ്പോഴാണ് എം.എല്‍.എ. അടങ്ങിയത്. ചെങ്ങന്നൂരില്‍ പ്രളയത്തിന്റെ താണ്ഡവം രൂക്ഷമായിരുന്ന പ്രദേശങ്ങളാണ് പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, മാന്നാര്‍ പഞ്ചായത്തുകളും ചെങ്ങന്നൂര്‍ നഗരസഭയും.

വരുമാനം വളരെ കുറവായതിനാല്‍ തനത് ഫണ്ട് കമ്മിയാണ്. കിട്ടുന്ന പണം ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാന്‍ പോലും തികയാറില്ല. ചെങ്ങന്നൂര്‍ നഗരസഭയിലെ ജീവനക്കാര്‍ക്ക് പലപ്പോഴും രണ്ട് മാസം കൂടുമ്പോഴാണ് ശമ്പളം നല്‍കുന്നത്. പഞ്ചായത്തുകളിലേയും അവസ്ഥ ഇതു തന്നെ.

പ്രളയത്തില്‍ ആരെ തകര്‍ന്ന് തരിപ്പണമായി നില്‍ക്കുമ്പോളാണ് 25 ലക്ഷം നിര്‍ബന്ധമായും നല്‍കണണെന്ന ആവശ്യം എംഎല്‍എ ഉന്നയിക്കുന്നത്. ചെങ്ങന്നൂരില്‍ നിന്ന് 15 കോടി രൂപ പിരിക്കണമെന്ന് ദുരിതാശ്വാസ നിധി ശേഖരണത്തിന്റെ ആലോചനാ യോഗത്തില്‍ എംഎല്‍എ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

English summary
Saji Cherian MLA threatens media journalist
topbanner

More News from this section

Subscribe by Email