Monday September 24th, 2018 - 7:09:pm
topbanner

ശബരിമല തീര്‍ത്ഥാടനത്തിന് താല്‍കാലിക വിലക്ക്

Renjini
ശബരിമല തീര്‍ത്ഥാടനത്തിന് താല്‍കാലിക വിലക്ക്

ശബരിമല: ശബരിമലതീര്‍ത്ഥാടനത്തിന് താല്‍കാലിക വിലക്ക്.പമ്പാ നദിയില്‍ ജലനിരപ്പ് അപകടകരമായി ഉയര്‍ന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന് താല്‍കാലിക വിലക്ക്ഏർപ്പെടുത്തിയത്.കൊച്ചുപമ്പ, കക്കി, മൂഴിയാര്‍ അണക്കെട്ടുകള്‍ തുറന്നതിനാല്‍ പമ്പ നദിയില്‍ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നു.

നിലവില്‍ പമ്പാ ത്രിവേണി വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കാനിരിക്കുമെങ്കിലും ഭക്തര്‍ തീര്‍ത്ഥയാത്ര മാറ്റിവെക്കണമെന്ന് ജില്ലാ ഭരണകൂടവും തിരുവിതാംകൂര്‍ ദേവസ്വവും ആവശ്യപ്പെട്ടു.sabarimala sannidhanam travelling ban

ശബരിമലയിലേക്ക് എത്തുന്നതിന് പമ്പയ്ക്ക് കുറുകെ ത്രിവേണിയിലുള്ള രണ്ട് പാലങ്ങളിലൂടെയും വെള്ളം കുത്തിയൊഴുകുന്നുണ്ട്. നദി മുറിച്ച് കടന്ന് തീര്‍ത്ഥാടകര്‍ക്ക് പോകാനാവാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. അപകട സാധ്യത കണക്കിലെടുത്താണ് തീര്‍ത്ഥാടനത്തിന് അധികൃതര്‍ താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രദേശത്ത് ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടകരായി എത്തുന്നവരെ പൊലീസ് മടക്കി അയക്കും. നിലവില്‍ ത്രിവേണിയും പരിസരവും പൊലീസ് വടംകെട്ടി ബാരിക്കേഡ് തീര്‍ത്തിട്ടുണ്ട്. 

English summary
Temporary ban for Sabarimala pilgrimage
topbanner

More News from this section

Subscribe by Email