Friday December 14th, 2018 - 8:50:am
topbanner

മണ്ഡല പൂജയ്ക്കായി ശബരിമല നട തുറന്നു

NewsDesk
മണ്ഡല പൂജയ്ക്കായി ശബരിമല നട തുറന്നു

സന്നിധാനം: മണ്ഡല പൂജ ഉത്സവത്തിന് തുടക്കം കുറിച്ച് ശബരിമല നട ഇന്നലെ വൈകിട്ട് അഞ്ചിന് തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി എ.വി. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയാണ് നട തുറന്നത്. കോരിച്ചൊരിഞ്ഞ മഴയില്‍ ദര്‍ശനത്തിനായി അയ്യപ്പന്മാരുടെ വലിയ നിരയാണ് സന്നിധാനത്ത് എത്തിയത്. Sabarimala nada opened for Mandala Pooja

തുടര്‍ന്ന് വി.എന്‍. വാസുദേവന്‍ നമ്പൂതിരിയെ സന്നിധാനത്തും എം.എന്‍ നാരായണന്‍ നമ്പൂതിരിയെ മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായി ചുമതലപ്പെടുത്തുന്ന ചടങ്ങ് നടന്നു.  നാളെ പുതിയ മേല്‍ശാന്തിമാരായിരിക്കും പുലര്‍ച്ചെ നട തുറക്കുക. തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 27ന് നടക്കും. അന്നു രാത്രി 10 ന് നട അടയ്ക്കും. ഡിസംബര്‍ 30 ന് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. ജനുവരി 14 ന് ആണ് മകരവിളക്ക്. തീര്‍ഥാടനം പൂര്‍ത്തിയാക്കി ജനുവരി 20 ന് നട അടയ്ക്കും.Sabarimala nada opened for Mandala Pooja

Read more topics: Sabarimala, nada, opened, Mandala Pooja,
English summary
Sabarimala, nada, opened, Mandala Pooja,
topbanner

More News from this section

Subscribe by Email