Thursday September 20th, 2018 - 2:13:am
topbanner
Breaking News

ശബരിമല യാത്ര ഒഴിവാക്കണം: ദേവസ്വം ബോര്‍ഡ്

fasila
ശബരിമല യാത്ര ഒഴിവാക്കണം: ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ഇനിയൊരറിയിപ്പുണ്ടാകും വരെ ശബരിമല യാത്ര ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ഥിച്ചു. പമ്പയിലെയും പരിസരപ്രദേശങ്ങളിലെയും സാഹചര്യത്തില്‍ യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ഭക്തരെ ഓണക്കാലത്തെ പൂജകള്‍ക്കായി ശബരിമലയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്.

പമ്പാനദി ഗതിമാറി ഒഴുകുകയാണ്. പമ്പയിലെ പ്രധാന പാലങ്ങള്‍ തകര്‍ന്നു. അതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണം. ഭക്തര്‍ ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.

English summary
Sabarimala journey should be avoided devaswom board
topbanner

More News from this section

Subscribe by Email