Tuesday September 25th, 2018 - 12:47:pm
topbanner

ശബരിമലയിലെ പ്ലാസ്റ്റിക് നിരോധനം; ഇരുമുടിക്കെട്ട് അഴിച്ച് പരിശോധിക്കും

renjini
ശബരിമലയിലെ പ്ലാസ്റ്റിക് നിരോധനം; ഇരുമുടിക്കെട്ട് അഴിച്ച് പരിശോധിക്കും

പത്തനംതിട്ട: ശബരിമലയിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്ന സാഹചര‍്യത്തിൽ പമ്പയിൽ വച്ച് ഇരുമുടിക്കെട്ട് പരിശോധിക്കാൻ തീരുമാനം. തന്ത്രിമാർ നിർദ്ദേശിക്കുന്ന കെട്ടുകളേ പാടുള്ളു. കെട്ടു നിറക്കുന്ന ക്ഷേത്രങ്ങളിലും അറിയിപ്പുകൾ നൽകും.

തുണിസഞ്ചികളിൽ തന്നെ പൂജാദ്രവ്യങ്ങൾ കൊണ്ടു വരാൻ നിർദ്ദേശം നൽകുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം കർശനമായി പാലിക്കാൻ നടപടിയെടുക്കുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചിട്ടുള്ളത്.

ശബരിമല തീർത്ഥാടകരുടെ ഇരുമുടി കെട്ടിലുൾപ്പെടെ പ്ലാസ്റ്റിക് വസ്തുക്കൾ പാടില്ലെന്ന ഹൈക്കോടതി നിർദ്ദേശം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. നിരോധനം ലംഘിച്ച് പ്ലാസ്റ്റിക് വസ്തുക്കളുമായെത്തുന്നവർക്കെതിരേ പൊലീസിനെ സമീപിക്കാനാണ് ദേവസ്വം ബോർഡിന്‍റെ നീക്കം.

2015 മുതൽ തന്നെ ശബരിമലയിൽ പ്ലാസ്റ്റിക് നിരോധനം ഉണ്ടായിരുന്നെങ്കിലും പ്ലാസ്റ്റിക് കുപ്പികളിൽ പനിനീരടക്കമുള്ള പൂജാ ദ്ര്യവങ്ങൾ കൊണ്ട് വരുന്നത് തടയാൻ കഴിഞ്ഞിരുന്നില്ല.

മറ്റു സംസ്ഥാനങ്ങളെയും പ്ലാസ്റ്റിക് നിരോധന വിവരം അറിയിക്കും. നിരോധനം ലംഘിച്ച് കച്ചവടക്കാർ പ്ലാസ്റ്റിക് വസ്തുക്കൾ വിൽക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. പരമ്പരാഗത പാതയിലൂടെ വരുന്നവരെയും പരിശോധിക്കും. മലിനീകരണ നിയന്ത്രണ ബോർഡുമായി ഇക്കാര്യത്തിൽ സഹകരിക്കും. ആവശ്യമെങ്കിലൽ പ്രത്യേക സ്ക്വാഡിനെയും ചുമതലപ്പെടുത്തും.

 

Read more topics: Sabarimala, Plastic, ban,
English summary
Plastic ban on Sabarimala He will examine the water
topbanner

More News from this section

Subscribe by Email