Friday September 21st, 2018 - 3:37:pm
topbanner
Breaking News

ശബരിമലയിലെ സ്ത്രീ പ്രവേശനം;സർക്കാർ നിലപാട് തള്ളി ദേവസ്വം ബോർഡ്

renjini
ശബരിമലയിലെ സ്ത്രീ പ്രവേശനം;സർക്കാർ നിലപാട് തള്ളി ദേവസ്വം ബോർഡ്

ന്യൂഡൽഹി: ശബരിമലയിൽ സ്‌ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ വാദം തുടരുന്നതിനിടെ സർക്കാർ നിലപാട് തള്ളി ദേവസ്വം ബോർഡ്. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കാനാവില്ല.

സ്ത്രീകളോടുള്ള വിവേചനമല്ല. വിശ്വാസത്തിന്‍റെ ഭാഗമായാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതെന്നും ദേവസ്വം ബോര്‍ഡ് സുപ്രീകോടതിയെ അറിയിച്ചു.ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചിരുന്നു.

സ്വകാര്യക്ഷേത്രമെന്ന സങ്കല്‍പം ഇല്ലെന്നും ആര്‍ത്തവത്തിന്‍റെ പേരില്‍ പത്തു വയസ് മുതല്‍ 50 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നത് കാരണമായി കണക്കാക്കാനാകില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. 

ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രാര്‍ഥനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണു സര്‍ക്കാരിനുള്ളതെന്നു സുപ്രീംകോടതി നിരീക്ഷണങ്ങളോടു പ്രതികരിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.അനുകൂലിക്കുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡിന്‍റെ ഈതീരുമാനം

English summary
Admission to women in Sabarimala Devaswom Board dismisses government stand in Supreme Court
topbanner

More News from this section

Subscribe by Email