Saturday September 22nd, 2018 - 6:43:pm
topbanner

സപ്ലൈ ഓഫീസിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച അബ്ദുള്‍ അസീസിന് ബിപിഎല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനം  

RA
സപ്ലൈ ഓഫീസിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച അബ്ദുള്‍ അസീസിന് ബിപിഎല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനം   

തിരുവനന്തപുരം: അർഹതയുണ്ടായിരുന്നിട്ടും റേഷൻ ആനുകൂല്യങ്ങൾ നൽകുന്നില്ലെന്ന് ആരോപിച്ച് ആലുവ താലൂക്ക് സിവില്‍ സപ്ലൈ ഓഫീസിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച എടത്തല സ്വദേശി അബ്ദുള്‍ അസീസിന് ബിപിഎല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനം. ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്റെ നിര്‍ദേശപ്രകാരമാണ് ബിപിഎല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇക്കാര്യം ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെ മന്ത്രി അറിയിച്ചു.

ശനിയാഴ്ചയാണ് അസീസ് സപ്ലൈ ഓഫീസിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് പൈട്രോളിഴിച്ച ഇയാളെ ഓഫീസ് ജീവനക്കാര്‍ തടഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് അസീസ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Read more topics: SUPPLY OFFICE,SUICIDE, ATTEMPT
English summary
SUPPLY OFFICE SUICIDE ATTEMPT
topbanner

More News from this section

Subscribe by Email