Thursday September 20th, 2018 - 8:23:am
topbanner
Breaking News

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നില്ലെന്നു പരാതി

rajani v
വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നില്ലെന്നു പരാതി

കോട്ടയം: അവധി ദിവസങ്ങളില്‍ ക്ലാസുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ കൊടുക്കണമെന്ന നിര്‍ദേശം പാലിക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ശനിയാഴ്ച തോട്ടയ്ക്കാട് വഴി കോട്ടയം-ചങ്ങനാശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ യാത്രചെയ്ത വിദ്യാര്‍ഥികള്‍ക്കു കണ്‍സഷന്‍ നല്‍കിയില്ലെന്നാണ് പരാതി.

വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് ഫുള്‍ടിക്കറ്റ് എടുപ്പിക്കുകയായിരുന്നു. അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. അതേ സമയം അവധി ദിവസങ്ങളില്‍ ക്ലാസുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധമായും യാത്രാ സൗജന്യം അനുവദിക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ബസ് ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അധ്യയന വര്‍ഷം ആരംഭിച്ചയുടനെ കണ്‍സഷന്‍ കാര്‍ഡ് വിതരണം ചെയ്യാനായിട്ടില്ല. അതിനാല്‍ യൂണിഫോം, സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡ് ഇവയുണ്ടെങ്കില്‍ കണ്‍സഷന്‍ അനുവദിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

 

Read more topics: STUDENTS, CONSITION, COMPLAINT
English summary
STUDENTS CONSITION COMPLAINT
topbanner

More News from this section

Subscribe by Email